തിരുവനന്തപുരം: സമരങ്ങളെ നേരിടാന്‍ കൂടുതല്‍ ഹെല്‍മെറ്റും ഷീല്‍ഡും വാങ്ങാന്‍ പോലീസ് സേനയ്‌ക്ക് സര്‍ക്കാര്‍ അനുമതി. ഇതുള്‍പ്പെടെ സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ട 49.72 കോടി രൂപയുടെ വിവിധപദ്ധതികളില്‍ 46.60 കോടിക്ക് അനുമതി നല്‍കി. നിരോധിത ഡ്രോണുകള്‍ വെടിവച്ചിടാനുള്ള തോക്കുകള്‍, ട്രൈനോക്കുലര്‍ റിസര്‍ച്ച് മൈക്രോസ്‌കോപ്പ് എന്നിവ വാങ്ങാനും ഡ്രോണ്‍ ലാബിനായും പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനും പണം ഉപയോഗിക്കും. സമരങ്ങളില്‍ പോലീസിന് ഉപകരണങ്ങള്‍ തികയുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. സാധാരണ ഹെല്‍മെറ്റും മറ്റുമാണ് നിലവില്‍ കൂടുതല്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. 80 ലക്ഷം രൂപ ചെലവില്‍ വൈസറുള്ള ഹെല്‍മെറ്റുകളും ഷീല്‍ഡുകളും വാങ്ങുന്നുണ്ട്. സംസ്ഥാന ഫൊറന്‍സിക് ലാബില്‍ ആധുനിക പരിശോധനാസംവിധാനങ്ങള്‍ക്കുള്ള ഉപകരണങ്ങളും ഈ ഫണ്ടുപയോഗിച്ച് വാങ്ങും. മുഖവും നമ്പര്‍പ്ലേറ്റും തിരിച്ചറിയാനാകുന്ന ക്യാമറ കൂടുതല്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കും. കണ്‍ട്രോള്‍റൂമുകളും നവീകരിക്കും.
















