ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്ര അദ്ദേഹം 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ ഭാരത് ജോഡോ യാത്ര പോലെയല്ലെന്നും ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ രാഹുല്‍ ഗാന്ധിയെ ബംഗ്ലദേശ് മോഡല്‍ കലാപത്തിന് വിദേശ ശക്തികള്‍ ഒരുക്കുകയാണോ എന്ന് സംശയങ്ങള്‍ ഉയരുന്നു.
കാരണം യാതൊരു യുക്തിയുമില്ലാത്ത, നിയമപരമായി നിലനില്‍ക്കാത്ത ആരോപണങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഉയര്‍ത്തുകയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര പോലെയുള്ള ഒരു യാത്രയായിരിക്കില്ല വോട്ടര്‍ അധികാര്‍ യാത്ര എന്ന് പറയാന്‍ കാരണമുണ്ട്. ഭാരത് ജോഡോ യാത്ര 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ ഒരുക്കാനുള്ള ശ്രമമായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ പത്ത് ശതമാനം വോട്ടിലേക്ക് ചുരുങ്ങിയ രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും ഒരു കാര്യം മനസ്സിലായി. ഇന്ത്യയില്‍ ഇനി ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അധികാരത്തില്‍ വരാന്‍ അവര്‍ക്ക് കഴിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ശരിയല്ലെന്ന് പറഞ്ഞുകൊണ്ടുള്ള ആരോപണത്തിന് പിന്നില്‍ ഇനി തെരഞ്ഞെടുപ്പിന് തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന വ്യാജപ്രചാരണം അഴിച്ചുവിടാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്.
വോട്ടര്‍ അധികാര്‍ യാത്ര അപകടകരമായ നീക്കമാണെന്നും ഇത് രാഹുല്‍ ഗാന്ധിയിലൂടെ ഒരു ആക്ഷന്‍ ആണ് വിദേശശക്തികള്‍ ഉദ്ദേശിക്കുന്നത് എന്നും പറയപ്പെടുന്നു. കലാപമുണ്ടാക്കലാണ് ശ്രമം. പാശ്ചാത്യ രാജ്യങ്ങളുടെ ട്രോജന്‍ കുതിരയാണ് രാഹുല്‍ ഗാന്ധി എന്നും ചില രാഷ്‌ട്രീയ നിരീക്ഷകര്‍ വിമര്‍ശിക്കുന്നു. . ശത്രുരാജ്യത്തിന്റെ നടുവില്‍ കൊണ്ട് നിര്‍ത്തുന്ന മരക്കുതിരയാണ് ട്രോജന്‍ കുതിര. ഈ കൂറ്റന്‍ മരക്കുതിരയെ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ അതിനുള്ളില്‍ ഒളിച്ചിരിക്കുന്ന പടയാളികള്‍ പുറത്തുചാടി ശത്രുരാജ്യത്തെ കീഴടക്കും. ഇതുപോലെ തനാകുന്ന ട്രോജന്‍ കുതിരയ്‌ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന യോദ്ധാക്കളെ പുറത്തിറക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. വിദേശശക്തികളുടെ കയ്യിലെ അപകടകാരിയായ ആയുധമാവുകയാണ് രാഹുല്‍ ഗാന്ധി.
അമേരിക്ക, ചൈന തുടങ്ങിയ വിദേശശക്തികള്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. ലോകത്തില്‍ ആര്‍ക്കും തള്ളിക്കളയാനാവാത്ത സാമ്പത്തിക ശക്തിയായി, ആയുധശക്തിയായി, ടെക്നോളജി കേന്ദ്രമായി മാറുന്ന ഇന്ത്യയെ നശിപ്പിക്കുക. മോദി സര്‍ക്കാരിനെയും ആ സര്‍ക്കാരിന്റെ കീഴിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല, പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്ന നുണക്കഥ പരത്തുകയാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും. പിന്നീട് ആ സര്‍ക്കാരിനെ വീഴ്‌ത്താനുള്ള കലാപമുണ്ടാക്കാന്‍ ശേഷിയുള്ള ശക്തികളെ രാജ്യത്തിന് ഉള്ളില്‍ നിന്നും സമാഹരിക്കുക. പുറത്ത് നിന്നും ആയുധവും പണവും വിദേശശക്തികള്‍ നല്‍കും.
വിദേശപത്രങ്ങളില്‍ ഇന്ത്യയ്‌ക്കെതിരെയും മോദിയ്‌ക്കെതിരെയും ഉള്ള വ്യാജമായ പ്രചാരണം ശക്തമാണ്. ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടിയുള്ള കളമൊരുക്കലാണെന്നും പറയുന്നു. ബംഗ്ലാദേശില്‍ എന്താണ് സംഭവിച്ചത് ? പൊതുതെരഞ്ഞെടുപ്പില്‍ 60 ശതമാനം ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന സര്‍ക്കാരാണ് ഷേഖ് ഹസീനയുടേത്. പക്ഷെ ജനങ്ങള്‍ക്കിടയിലും സൈന്യത്തിനിടയിലും ഷേഖ് ഹസീനയെക്കുറിച്ച് വ്യാജമായ പല കഥകളും പ്രചരിപ്പിച്ചു. ഇതുവഴി ആദ്യം വിദ്യാര്‍ത്ഥികളെ കയ്യിലെടുത്തു. അവര്‍ക്ക് പണം നല്‍കി, കലാപത്തിന് പ്രേരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ യുവാക്കളും പ്രതിപക്ഷപാര്‍ട്ടികളും തെരുവിലിറങ്ങി. തെരുവിലിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പട്ടാളം കൂടി പിന്തുണ നല്‍കിയതോടെയാണ് ഷേഖ് ഹസീന വീണത്. വോട്ടെടുപ്പിലൂടെ, ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അവിടെ താഴെ വീണു. ഇതോടെ വിദേശശക്തികളുടെ ബിനാമികളായി പ്രവര്‍ത്തിക്കുന്നവര്‍ രാജ്യത്തലവന്‍മാരാകും. പാശ്ചാത്യശക്തികള്‍ പാവ സര്‍ക്കാരിനെ അവരോധിച്ച ശേഷം, ആ രാജ്യത്തെ സാമ്പത്തിക നിയന്ത്രണം പിടിച്ചെടുക്കും. ആ രാജ്യത്തിന്റെ നയങ്ങള്‍ അവര്‍ രൂപീകരിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 25ഓളം രാജ്യങ്ങളില്‍ പാശ്ചാത്യശക്തികള്‍ ഇത്തരം അട്ടിമറികള്‍ നടത്തി. ഇന്ത്യയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കയിലെ അധികാരകേന്ദ്രമായ ഡീപ് സ്റ്റേറ്റ് ശ്രമിച്ചിരുന്നു. പക്ഷെ വിജയിച്ചില്ല. അതിന് പ്രധാനകാരണം നരേന്ദ്രമോദിയുടെ ജനപ്രീതിയും സര്‍ക്കാരിന്റെ ജനത്തിന് അനുകൂലമായ പ്രവര്‍ത്തനങ്ങളുമാണ്. രാഹുല്‍ ഗാന്ധിയുടെയും പ്രതിപക്ഷങ്ങളുടെയും വിദേശമാധ്യമങ്ങളുടെയും ഒട്ടേറെ നുണപ്രചാരണങ്ങള്‍ ഇന്ത്യയില്‍ പൊളിഞ്ഞുവീണിരുന്നു.
ഭാരതത്തിനെതിരെയും ഇതാണോ നടക്കാന്‍ പോകുന്നത്?.രാഹുല്‍ ഗാന്ധിയുടെ 1300 കിലോമീറ്റര്‍ ദൂരത്തിലുള്ള വോട്ടര്‍ അധികാര്‍ യാത്ര ഇത്തരം രാഷ്‌ട്രീയ അട്ടിമറിക്കുള്ള കളമൊരുക്കലാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജോര്‍ജ്ജ് സോറോസിന്റെ ഫണ്ട് വാങ്ങി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് എന്‍ജിഒകള്‍ രാഹുല്‍ ഗാന്ധിയുടെ യാത്രയിലെ നുണകള്‍ സത്യങ്ങളാക്കി പ്രചരിപ്പിക്കുമെന്നുറപ്പാണ്. ഉത്തര്‍പ്രദേശില്‍പോലും കോണ്‍ ഗ്രസിന്റെ വോട്ട് ബേസ് 6 ശതമാനം മുതല്‍ എട്ട് ശതമാനം വരെയായി ചുരുങ്ങിയിക്കുകയാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ട് അടിത്തറ പത്ത് ശതമാനം വരെ മാത്രമാണ്. ഇനി ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ സാധിക്കില്ല എന്ന് കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിയ്‌ക്കും അറിയാം. കലാപം സൃഷ്ടിക്കുക, ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് മേല്‍ അവിശ്വാസം പ്രചരിപ്പിക്കുക.ഇതാണ് വോട്ടര്‍ അധികാര്‍ യാത്രയിലൂടെ രാഹുല്‍ ഗാന്ധി നടപ്പാക്കാന്‍ പോകുന്നത്.
ന്യൂനപക്ഷങ്ങള്‍, മതപരിവര്‍ത്തന ലോബികള്‍, ഖലിസ്ഥാന്‍ വാദികള്‍, കര്‍ഷകര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കലാപസംഘങ്ങള്‍ തുടങ്ങിയവരെ കലാപത്തിന് പ്രേരിപ്പിക്കുകയായിരിക്കും രാഹുല്‍ ഗാന്ധി ചെയ്യുക. മറ്റ് പ്രതിപക്ഷപാര്‍ട്ടികള്‍ അവരുടെ അണികളെയും കലാപംകൂട്ടാന്‍ പ്രേരിപ്പിക്കും. പക്ഷെ ഇത് എത്രത്തോളം വലിയൊരു സാമൂഹിക കലാപമാക്കി മാറ്റാന്‍ കഴിയണം എന്ന കാര്യം കണ്ടറിയണം. കാരണം അതിന് മാത്രം രാഹുല്‍ ഗാന്ധിയുടെയും കൂട്ടരുടെയും നുണകള്‍ വിശ്വസിക്കുന്നവര്‍ എത്ര പേരുണ്ടാകും എന്നാണ് അറിയേണ്ടത്.
















