ലക്നൗ : ഷാജഹാൻപൂരിന്റെ മാത്രമല്ല ഗാസിപൂരിന്റെയും പേര് മാറ്റണമെന്ന് ബിജെപി എംഎൽഎ കേത്കി സിംഗ് . ഗാസിപൂരിന്റെ പേര് മഹർഷി പരശുരാമന്റെ പിതാവായ മഹർഷി ഗൗതം എന്നാക്കി മാറ്റണമെന്നും കേത്കി സിംഗ് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.ഇതുസംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയതായും കേത്കി സിംഗ് പറഞ്ഞു.
” യോഗി ആദിത്യനാഥ് സർക്കാരിനോടും കേന്ദ്രത്തോടും അത്തരം പേരുകൾ മാറ്റാൻ ഞാൻ തീർച്ചയായും അഭ്യർത്ഥിക്കും. നമ്മുടെ കളങ്കത്തെ ഓർമ്മിപ്പിക്കുന്ന, അധിനിവേശക്കാരെ മഹത്വപ്പെടുത്താനും പ്രശംസിക്കാനും ഇട്ട എല്ലാ പേരുകളും നീക്കം ചെയ്യുകയും മഹാന്മാരുടെ ജന്മസ്ഥലങ്ങൾക്ക് അവരുടെ പേരിടുകയും വേണം. ഇതിന്റെ കീഴിൽ, ഗാസിപൂർ ജില്ലയുടെ പേര് മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”
‘പേര് മാറ്റുന്നത് വരും തലമുറയ്‌ക്ക് പ്രചോദനമാകും. ചരിത്രം മറക്കുന്ന ഒരു രാജ്യത്തിന് എങ്ങനെ ഭാവി കെട്ടിപ്പടുക്കാൻ കഴിയും? ഉത്ഭവം മറന്നാൽ, ഒരിക്കലും ഒരു ഭാവി കെട്ടിപ്പടുക്കാൻ കഴിയില്ല. അക്ബർ മഹാനായിരുന്നുവെന്ന് ഞങ്ങൾ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മഹത്വം ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ മൃതദേഹങ്ങളിൽ എഴുതിയിട്ടുണ്ടല്ലോ . ‘ എന്നും കേത്കി സിംഗ് പറഞ്ഞു.
നേരത്തെ, ഷാജഹാൻപൂർ ജില്ലയുടെ പേര് മാറ്റണമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ഉമാ ഭാരതി ബറേലിയിൽ ആവശ്യപ്പെട്ടിരുന്നു
















