തിരുവനന്തപുരം: ദുരൂഹ സാമ്പത്തിക ഇടപാടുകളിലൂടെ സിപിഎമ്മിനെയും നേതാക്കളേയും പ്രതിരോധത്തിലാക്കിയ വ്യവസായി രാജേഷ് കൃഷ്ണ, ആ പാർട്ടിയെ കൂടുതൽ പ്രശ്‌നത്തിലേക്ക് തള്ളിവിടുന്നു. ഞാൻ സിപിഎം പ്രവർത്തകൻ മാത്രമല്ല, പാർട്ടി മെമ്പറാണ് എന്ന് പ്രസ്താവിച്ച് രാജേഷ് കൃഷ്ണ നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്.
കത്തും വിവാദവും കേസും സംബന്ധിച്ച് രാജേഷ് കൃഷ്ണസാമൂഹ്യ മാധ്യമത്തിലൂടെ നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ:
”ഏതന്വേഷണത്തെയും ഞാൻ സ്വാഗതം ചെയ്യുന്നു. 25 വർഷത്തോളമായി ഇംഗ്ലണ്ടിൽ ജീവിക്കുന്ന, പണ്ടേ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ കഴിയുമായിരുന്ന, ഒരു വോട്ട് ചെയ്യാൻ മാത്രം ഇന്നും ഇന്ത്യൻ പാസ്‌പോർട്ട് നിലനിർത്തിയിരിക്കുന്ന വ്യക്തിയാണ് ഞാൻ. പാർട്ടിയുടെ മെമ്പർ ആണെന്ന് എന്നും അഭിമാനത്തോടെ പറയുന്ന, സിപിഎം ബ്രിട്ടൺ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറായി പ്രവർത്തിച്ചു വരുന്ന ഞാൻ, പാർട്ടി എടുക്കുന്ന എന്ത് തീരുമാനത്തോടൊപ്പവും ഉണ്ടാകും,” രാജേഷ് കൃഷ്ണഎഴുതുന്നു.
രാജേഷ്ന് പാർട്ടി ബന്ധമില്ലെന്നും പാർട്ടിനേതാക്കളുമായി ബന്ധമില്ലെന്നും വിശദീകരിച്ച് ന്യായീകരിക്കാൻ കേരള നേതാക്കൾ ശ്രമിക്കുമ്പോഴാണ് ഈ പുതിയ പ്രഹരം.













