Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജേഷ് കൃഷ്ണയുടെ ഇടപെടലില്‍ കമ്മീഷന്‍ പോയ വഴിയും തെളിയുന്നു; കിഫ്ബി മസാല ബോണ്ടിലെ ഇ ഡി കണ്ടെത്തലുകള്‍ ശരിവയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 09:28 am IST
in Kerala

തിരുവനന്തപുരം: അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് (എഐസി) ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് കൃഷ്ണയുടെ പാര്‍ട്ടി നേതാക്കളുമായുള്ള സാമ്പത്തിക ഇടപാടും അനധികൃത ബന്ധങ്ങളും പുറത്തുവന്നതോടെ കിഫ്ബി മസാല ബോണ്ടില്‍ സിഎജിയുടെയും ഇ ഡിയുടെ നിലപാടുകള്‍ സത്യമാണെന്ന് തെളിയുന്നു. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിനുള്ള കമ്മീഷന്‍ സംബന്ധിച്ചും ദുരൂഹത ഉയരുന്നു.

ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും സിംഗപ്പൂര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്ത് കിഫ്ബി 2019ല്‍ 2150 കോടി രൂപയാണ് മസാല ബോണ്ടിലൂടെ എടുത്തത്. 9.723 ശതമാനമായിരുന്നു പലിശ. അതേസമയം ദേശീയപാത അതോറിറ്റി, എന്‍ടിപിസി, കൊച്ചി മെട്രോ തുടങ്ങിയവയ്‌ക്ക് കുറഞ്ഞപലിശയ്‌ക്കാണ് വായ്‌പ കിട്ടിയിരുന്നത്. എസ്എന്‍സി ലാവ്‌ലിന്‍ എന്ന കനേഡിയന്‍ കമ്പനിയില്‍ നിക്ഷേപമുള്ള സിഡിപിക്യു ആണ് മസാല ബോണ്ടിന്റെ നല്ലൊരു പങ്കും വാങ്ങിയത്. ഇതും ദുരൂഹത ഉയര്‍ത്തി. പിന്നാലെയാണ് സിഎജി കണ്ടെത്തല്‍ പുറത്തുവരുന്നത്.

ഒരു സംസ്ഥാനം വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ വഴിയല്ലാതെ വായ്‌പയെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് സിഎജി ചൂണ്ടിക്കാട്ടി. സിഎജി റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. മസാല ബോണ്ട് പൂര്‍ണമായും നിയമപരമാണെന്നാണ് തോമസ് ഐസക്കും കിഫ്ബിയും വാദിച്ചുകൊണ്ടിരുന്നത്. ഇരുവരുടെയും വാദം രാജേഷ് കൃഷ്ണയുടെ പങ്ക് വ്യക്തമായതോടെ പൊളിയുകയാണ്.

2150 കോടിരൂപ മസാല ബോണ്ട് വഴി സ്വരൂപിച്ചപ്പോള്‍ ഒരുശതമാനമായിരുന്നു കമ്മീഷന്‍. ഇത് 21.5 കോടി രൂപ വരും. ഇത് എവിടേക്ക് പോയെന്ന കാര്യത്തിലും കത്ത് വിവാദത്തിലൂടെ വ്യക്തത വരികയാണ്. രാജേഷ് കൃഷ്ണയുമായി ബന്ധമുള്ള കിംഗ്ഡം ഇന്ത്യ എന്ന കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് ഇടതുപക്ഷത്തിന്റെ പ്രധാന നേതാക്കള്‍ക്ക് വലിയ തോതിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് വ്യവസായി ഷെര്‍ഷാദ് പരാതിയില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല പണമിടപാട് ഉണ്ടായതെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുകെയില്‍ എത്തുന്ന പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ചെലവില്‍ പാര്‍ട്ടി മൂല്യങ്ങള്‍ക്കോ ആശയങ്ങള്‍ക്കോ പൊതു സാമൂഹിക ആചാരങ്ങള്‍ക്കോ അനുസൃതമല്ലാത്ത ദുഷ്പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതുമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നതടക്കമാണ് കത്തിലുള്ളത്. ഇതിനെ ബലപ്പെടുത്തുന്നതാണ് ലണ്ടനില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും യൂറോപ്പില്‍ കെഎസ്എഫ്ഇ പ്രവാസിചിട്ടി ഉദ്ഘാടനത്തിന് എത്തിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ കൈപിടിച്ച് നടത്തുന്നതും തോമസ് ഐസക്കിനും കെ.എം.എബ്രഹാമിനും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍. മാത്രമല്ല എം.വി. ഗോവിന്ദന്‍, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Tags: enforcement directorateRajesh KrishnaKIIFB Masala Bond
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഡി. സുധീഷ് കുമാറിന് ഇ ഡി നോട്ടീസ്,ചോദ്യം ചെയ്യലിന് ഹാജരാകണം

Kerala

നിലയ്‌ക്കല്‍ അന്നദാന ക്രമക്കേട്: മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ ഇ ഡി താത്ക്കാലികമായി കണ്ടുകെട്ടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്തു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കടകംപളളി സുരേന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: മൊഴികളുടെ പകര്‍പ്പ് പ്രത്യേക അന്വേഷണ സംഘം ഇഡിക്ക് കൈമാറും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.