തിരുവനന്തപുരം: നഗരത്തില്‍ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വൈകുന്നേരം 7 മണി മുതല്‍ ജലവിതരണം തടസപ്പെടും. ബുധനാഴ്ച രാത്രി 10 മണി വരെയാവും ജലവിതരണം മുടങ്ങുക.
ശാസ്തമംഗലം, പൈപ്പിന്‍ മൂട്, വെള്ളയമ്പലം, വഴുതക്കാട് തുടങ്ങിയ ഭാഗങ്ങളിലാണ് ജലവിതരണം മുടങ്ങുക.വെള്ളയമ്പലം ജംഗ്ഷന് സമീപം വാട്ടര്‍ അതോറിറ്റിയുടെ 700എം എം പ്രിമോ പൈപ്പ്ലൈനില്‍ ചോര്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജലവിതരണം നിര്‍ത്തിവയ്‌ക്കുന്നത്.
ശാസ്തമംഗലം, പൈപ്പിന്മൂട്, വെള്ളയമ്പലത്തിനും ശാസ്തമംഗലത്തിനും ഇരുഭാഗങ്ങള്‍, വഴുതക്കാട്, തൈക്കാട്, മേട്ടുക്കട, വലിയശാല, കൊച്ചാര്‍ റോഡ്, ജഗതി എന്നീ സ്ഥലങ്ങളില്‍ പൂര്‍ണമായും ജലവിതരണം മുടങ്ങും.ജവഹര്‍ നഗറിലും നന്ദന്‍ കോട്ടും കുന്നുകുഴി, വഞ്ചിയൂര്‍ വാര്‍ഡുകളിലും ഭാഗികമായും ജലവിതരണം തടസപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
















