Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടില്‍ നാളെ മുതല്‍ വിപണിയില്‍;  ഓണത്തിന് ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍വിലയായി നാല് രൂപ ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 06:49 pm IST
in Kerala, Business

തിരുവനന്തപുരം: മില്‍മ ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓണവിപണി ലക്ഷ്യമിട്ട് ‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു) നാളെ (ബുധനാഴ്ച) വിപണിയിലിറക്കും. പാലിന്റെ തനത് ഗുണമേന്‍മ യും സ്വാഭാവിക തനിമയും നിലനിര്‍ത്തുന്ന പ്രോട്ടീന്‍ സമ്പൂഷ്ടമായ ‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടിലിന് 70 രൂപയാണ് വിലയെന്ന് ടിആര്‍സിഎംപിയു ചെയര്‍മാന്‍ മണി വിശ്വനാഥ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടിലിന്റെ ഉദ്ഘാടനവും പ്രകാശനവും ചൊവ്വാഴ്ച രാവിലെ 11 ന് ഹോട്ടല്‍ ഡിമോറയില്‍ നടക്കുന്ന ചടങ്ങില്‍ മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അദ്ധ്യക്ഷനാകും.

ചടങ്ങില്‍ 2024-2025 വര്‍ഷത്തില്‍ മികച്ച വില്‍പന കൈവരിച്ച മില്‍മ ഏജന്‍റുമാര്‍, മൊത്ത വിതരണ ഏജന്‍റുമാര്‍, റി-ഡിസ്ട്രിബ്യൂട്ടര്‍, ആപ്കോസ്, പാര്‍ലര്‍ എന്നിവരെ പാരിതോഷികം നല്‍കി ആദരിക്കും.

ഓണത്തോടനുബന്ധിച്ച് 2025 ജൂലൈയില്‍ സംഘങ്ങള്‍ തിരുവനന്തപുരം മേഖലാ യൂണിയനു നല്കിയ പാലളവിന്റെ അടിസ്ഥാനത്തില്‍ ലിറ്ററൊന്നിനു ആറ് രൂപ വീതം അധിക പാല്‍വില നല്കും. അധിക പാല്‍വിലയായി ലഭിക്കുന്ന ലിറ്ററൊന്നിന് ആറ് രൂപ നിരക്കിലുള്ള തുകയില്‍ നാല് രൂപ കര്‍ഷകനും ഒരു രൂപ സംഘത്തിനും നല്കും. കൂടാതെ ഒരു രൂപ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുന്നതാണ്.

ഈ സാമ്പത്തിക വര്‍ഷം 30 പുതിയ പദ്ധതികളാണ് മില്‍മ നടപ്പാക്കുക. വിദ്യാഭ്യാസ-ചികിത്സാ ധനസഹായം, മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം, മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി തുടങ്ങിയവ നടപ്പിലാക്കും. പെന്‍ഷന്‍ പദ്ധതിയിലൂടെ പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തേക്ക് 1000 രൂപ വീതം കര്‍ഷകര്‍ക്ക് നല്കും. അടിയന്തിര ആശുപത്രിച്ചെലവുകള്‍ക്കായി 25000 രൂപ സംഘത്തില്‍ നിന്ന് നല്കാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ ഓണസമ്മാനമായി 4.8 കോടി രൂപ നീക്കിവെക്കാന്‍ ഭരണസമിതി തീരുമാനിച്ചതായി ബോര്‍ഡംഗം കെ ആര്‍. മോഹനന്‍ പിള്ള പറഞ്ഞു. ചരിത്രത്തിലാദ്യമായി ശബരിമലയിലേക്ക് ഏകദേശം 170 ടണ്‍ മില്‍മ നെയ്യ് നല്‍കുന്നതിന് ദേവസ്വം ബോര്‍ഡുമായി കരാര്‍ ഉണ്ടാക്കി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഇത് വിതരണം ചെയ്യും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടിആര്‍സിഎംപിയു വിന് 39 കോടി രൂപയുടെ ലാഭം ലഭിച്ചു. ഈ ലാഭത്തിന്റെ 85% കര്‍ഷകര്‍ക്കായി മാറ്റിവെച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുത്ത ക്ഷീര സംഘങ്ങളില്‍ നിന്നും മില്‍മ നേരിട്ട് സംഭരിക്കുന്ന ശുദ്ധമായ പശുവിന്‍ പാലില്‍ നിന്നും ഉണ്ടാക്കുന്ന മില്‍മ കൗ മില്‍ക്കില്‍ 3.2 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന ഗുണമേന്‍മയുള്ള ഫുഡ്ഗ്രേഡ് പ്ലാസ്റ്റിക്ക് ബോട്ടിലാണ് പാക്കിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. ശീതികരിച്ച് സൂക്ഷിച്ചാല്‍ മൂന്നു ദിവസം വരെ മില്‍മ കൗ മില്‍ക്ക് കേടു കൂടാതിരിക്കും. നവീന പാക്കിംഗ് സംവിധാനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആവശ്യാനുസരണം സൂക്ഷിക്കാം, ഉപയോഗിക്കാം, എളുപ്പത്തില്‍ കൈകാര്യം ചെയ്യാം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് വില്പന. തുടര്‍ന്ന് കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേക്കും വിതരണം വ്യാപിപ്പിക്കും. മില്‍മ ഏജന്‍റുമാര്‍, മൊത്ത വിതരണ ഏജന്‍റുമാര്‍, റീ ഡിസ്ട്രിബ്യൂട്ടര്‍മാര്‍, ലുലു- റിലയന്‍സ് തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ വിതരണ ശൃംഖലകള്‍ എന്നിവര്‍ മുഖാന്തിരമായിരിക്കും മില്‍മ കൗ മില്‍ക്ക് വിതരണം നടത്തുക.

‘മില്‍മ കൗ മില്‍ക്കിന്റെ’ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ആഗസ്റ്റ് 20, 21 തീയതികളില്‍ ടിആര്‍സിഎംപിയു സമ്മാന പദ്ധതി നടപ്പിലാക്കും. ഈ തീയതികളില്‍ വിതരണം ചെയ്യുന്ന മില്‍മ കൗ മില്‍ക്ക് 1 ലിറ്റര്‍ ബോട്ടിലില്‍ ബാച്ച്കോഡിന്റെ കൂടെ ഒരു അഞ്ചക്ക നമ്പര്‍ ഉണ്ടാകും. ഈ നമ്പറിന്റെ അടിസ്ഥാനത്തില്‍ നറുക്കെടുപ്പിലൂടെ പത്ത് സമ്മാനാര്‍ഹരെ കണ്ടെത്തും. 15000 രൂപ വീതമാണ് സമ്മാനമായി ലഭിക്കുക. 22.08.2025 ന് നറുക്കെടുപ്പ് നടത്തി സമ്മാനാര്‍ഹരായവരുടെ നമ്പറുകള്‍ 23.8.2025 പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. 26.08.2025 ന് മില്‍മ ക്ഷീര ഭവനില്‍ നടത്തുന്ന ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യും.

ലുലു – റിലയന്‍സ് തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ വിതരണ ശൃംഖലകള്‍, മില്‍മ നേരിട്ട് നടത്തുന്ന സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ നിന്നും മില്‍മ കൗ മില്‍ക്ക് 1 ലിറ്റര്‍ ബോട്ടില്‍ രണ്ടെണ്ണം ഒരുമിച്ച് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മില്‍മ ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 500മില്ലിലിറ്റര്‍ പാല്‍ സൗജന്യമായി ലഭിക്കും. 20.08.2025 ല്‍ മാത്രമായിരിക്കും ഈ സൗജന്യം ലഭിക്കുക.

പത്രസമ്മേളനത്തില്‍ ബോര്‍ഡംഗമായ കെ.കൃഷ്ണന്‍ പോറ്റി, ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അന്‍സാരി സി എ, മില്‍മ മാര്‍ക്കറ്റിംഗ് ഹെഡ് ജയ രാഘവന്‍ എന്നിവരും പങ്കെടുത്തു.

Tags: MilmaTRCMPUMilma Cow Milk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ പാല്‍ വില കൂട്ടുന്നു, എത്രയെന്ന് അടുത്ത ഭരണ സമിതിയോഗം തീരുമാനിക്കും

Career

വിവിധ തസ്തികകളില്‍ സ്ഥിര നിയമനത്തിന് മില്‍മ അപേക്ഷ ക്ഷണിച്ചു; ഒഴിവുകള്‍ 338

Kerala

പാല്‍വില വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി, നിരക്ക് വര്‍ദ്ധന തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം

Kerala

ഷാഫി പറമ്പിൽ എംപിയെ കളിയാക്കിയെന്ന് ആരോപണം: മിൽമയുടെ ‘തൊരപ്പൻ കൊച്ചുണ്ണി‘ പരസ്യം പിൻവലിച്ചു

Kerala

മില്‍മയിലെ സ്ഥിരനിയമനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും സംവരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.