ഇസ്ലാമബാദ്: ഓപ്പറേഷന്‍ സിന്ദൂറില്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ വാദങ്ങളെല്ലാം പൊള്ള. ഭാരതത്തിന്റെ തിരിച്ചടിയില്‍ 150 ഓളം പാക് സൈനികരെ നഷ്ടമായെന്ന് റിപ്പോര്‍ട്ട്.
പാക് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഈ കൊല്ലപ്പെട്ടവര്‍ക്കെല്ലാം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ഇവര്‍ക്ക് ധീരതാ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യദിന ചടങ്ങില്‍ ഇത്രയേറെ സൈനികര്‍ക്ക് മരണാനന്തര ബഹുമതി പ്രഖ്യാപിച്ചതോടെയാണ് ഓപ്പറേഷന്‍ സിന്ദൂറിലുണ്ടായ പാക് നഷ്ടം പുറത്തുവരുന്നത്.
പ്രാദേശിക മാധ്യമമായ സമാ ടിവിയാണ് ഇതുസംബന്ധിച്ച റിപ്പാര്‍ട്ട് പുറത്തുവിട്ടത്. പിന്നീട് സമ്മര്‍ദ്ദം ശക്തമായതോടെ റിപ്പോര്‍ട്ട് പിന്‍വലിച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ പേര് വിവരങ്ങള്‍, പദവി, എവിടെവെച്ച് കൊല്ലപ്പെട്ടു എന്നതടക്കമുള്ള വിവരങ്ങളെല്ലാം പ്രചരിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ 13 സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് പാകിസ്ഥാന്‍ നേരത്തെ പ്രതികരിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.
മൂന്ന് സ്‌ക്വാഡ്രണ്‍ ലീഡര്‍മാര്‍ക്ക് മരണാനന്തരം തംഘ ഇ- ബസലത്തും, മൂന്ന് പേര്‍ക്ക് തംഘ- ഇ- ജുറാത്തും, ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട 146 പേര്‍ക്ക് മരണാനന്തര മെഡലുകളുമാണ് പ്രഖ്യാപിച്ചത്. കൂടാതെ പാക് ഡിജിഎംഒയെ അടിയന്തരമായി വെടിനിര്‍ത്തല്‍ തേടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് പകരം ചോദിക്കാനായി പാകിസ്ഥാന്‍ നടത്തിയ ഓപ്പറേഷന്റെ പേരാണ് ബനിയനുന്‍ മര്‍സൂസില്‍.
ഇത് വന്‍ വിജയമാണെന്നാണ് പാക് സര്‍ക്കാരും സൈനിക മേധാവി അസീം മുനീറും അവകാശപ്പെട്ടിരുന്നത്. ഇതിനിടെ പാക് മാധ്യമങ്ങള്‍ തന്നെ തെളിവുകള്‍ നിരത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത് സര്‍ക്കാരിന് നാണക്കേടായി.
കാര്‍ഗില്‍ യുദ്ധസമയത്തും പാകിസ്ഥാന്‍ സ്വന്തം സൈനികരുടെ മരണം മറച്ചുവച്ചിരുന്നു. അന്ന് കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കനോ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാനോ സംസ്‌കരിക്കാനോ പാകിസ്ഥാന്‍ തയാറായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷവും പാക് സര്‍ക്കാരില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഒന്നും സംഭവിക്കാത്തതുപോലെ മറച്ചുവെക്കാ
നുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നു.
















