Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളപ്പണം വെളുപ്പിക്കല്‍: ആരോപണത്തില്‍ ഉലഞ്ഞ് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 08:21 am IST
in Kerala

തിരുവനന്തപുരം: അനധികൃത സാമ്പത്തിക ഇടപാട് ആരോപണത്തില്‍ ഉലഞ്ഞ് സിപിഎമ്മും ഉന്നത നേതാക്കളും. മുഖ്യമന്ത്രി, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംശയത്തിന്റെ നിഴലില്‍. കള്ളപ്പണം വെളുപ്പിച്ച് നേതാക്കളുടെയും സഹയാത്രികരുടെയും കൈകളില്‍ എത്തിച്ചേര്‍ന്നത് കോടിക്കണക്കിന് രൂപ. സിപിഎം നേതാക്കളും മന്ത്രിമാരും നിരന്തരം വിദേശയാത്രകള്‍ നടത്തിവരുന്നതില്‍ ദുരൂഹതകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിച്ച് കോടികള്‍ സമ്പാദിക്കുന്ന വിവരം പുറത്തുവരുന്നത്. ഇതു സംബന്ധിച്ച് കണ്ണൂരിലെ വ്യവസായി മുഹമ്മദ് ഷെര്‍ഷാദിന്റെ വെളിപ്പെടുത്തലും യുകെയിലെ സിപിഎം നേതാവായിരുന്ന രാജേഷ് കൃഷ്ണ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി വരുന്നതിനെതിരെ ഇദ്ദേഹം തമിഴ്‌നാട്ടിലെ പിബി അംഗം അശോക് ദാവ്ളെക്ക് നല്‍കിയ രഹസ്യപരാതി ചേര്‍ന്നതോടെയുമാണ് വിവാദം മുറുകിയത്.

കൊല്ലത്തെ കടല്‍ കായല്‍ ശുചീകരണ പദ്ധതിയില്‍ ബ്രിട്ടീഷ് പൗരന്‍ മുഖേന കിങ്ഡം എന്ന പേരില്‍ രാജേഷ് കൃഷ്ണ ഒരു കടലാസ് കമ്പനിയുണ്ടാക്കി പണം തട്ടിയെടുത്തുവെന്ന വിവരം പുറത്തുവന്നു. കോടിക്കണക്കിന് രൂപയാണ് ഇതുവഴി കള്ളപ്പണം വെളുപ്പിച്ച് സംസ്ഥാനത്തെ സിപിഎം നേതാക്കളുടെ കൈകളില്‍ എത്തിച്ചേര്‍ന്നത്. മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്റെ ക്ഷണ പ്രകാരം രാജേഷ്‌കൃഷ്ണ ലോക കേരള സഭയിലും പങ്കെടുത്തിരുന്നു. ലോക കേരളസഭ സിപിഎം നേതാക്കള്‍ക്ക് പണം തട്ടിയെടുക്കാനുള്ള സംവിധാനമാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ലോക കേരള സഭ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കിയില്ലെങ്കിലും സംസ്ഥാന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും കള്ളപ്പണം എത്തിക്കാനുള്ള വേദിയെന്ന് ഇതോടെ വ്യക്തമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്റെ ലണ്ടന്‍ സന്ദര്‍ശനത്തില്‍ രാജേഷിന്റെ സാന്നിധ്യമുണ്ടായിരുന്നു. എം.വി. ഗോവിന്ദന് എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കിയിരുന്നത് രാജേഷ് കൃഷ്ണയായിരുന്നു. ഇതിനെല്ലാം ഇടനിലക്കാരനായിരുന്നത് ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും.

നിരവധി തവണയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്ര നടത്തിയത്. സംസ്ഥാനത്ത് നിക്ഷേപം കൊണ്ടുവരാനെന്ന് പറഞ്ഞായിരുന്നു യാത്ര. എന്നാല്‍ നിക്ഷേപം
എത്തിയത് ബിനാമികളുടെ പക്കലും. വിദേശ സന്ദര്‍ശനം നടത്തുമ്പോഴെല്ലാം ആ രാജ്യങ്ങളിലെ സിപിഎം അനൂകൂല സംഘടനകളിലെ നേതാക്കളുമായും വ്യവസായികളുമായും ചര്‍ച്ച നടത്താറുണ്ട്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ കൈകളില്‍ കള്ളപ്പണം എത്തിയെന്ന വെളിപ്പെടുത്തലുകള്‍ വരുന്നത്. കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി തോമസ് ഐസക്കിനെതിരെ ഇ ഡി അന്വഷണം അവസാനിച്ചിട്ടില്ല. അനധികൃതമായാണ് പണം എത്തിയതെന്ന് ഇ ഡി വ്യക്തമാക്കിയപ്പോള്‍ രാഷ്‌ട്രീയ പകപോക്കലെന്നായിരുന്നു വിശദീകരണം.

മുഖ്യമന്ത്രിയുടെ മകളുടെ ബെംഗളൂരുവിലെ എക്‌സാലോജിക് കമ്പനിയുടെ പ്രവര്‍ത്തന മൂലധനവുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നപ്പോള്‍ തന്റെ ഭാര്യ ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ പണം ഉപയോഗിച്ചാണ് കമ്പനി തുടങ്ങിയതെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ തുക കൊണ്ട് കമ്പനി തുടങ്ങാന്‍ സാധിക്കില്ലെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിപിഎം നേതാക്കളുടെ മക്കളെല്ലാം ഓരോ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സാമ്പത്തികം എവിടെ നിന്നെന്ന് പാര്‍ട്ടിക്ക് എഴുതി നല്‍കേണ്ടതാണ്. എന്നാല്‍ അതൊന്നും ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടിയുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നു.

കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

സിപിഎമ്മിലെ കോഴയിടപാട് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് പ്രഥമദ്യഷ്ട്യാ വെളിവാക്കുന്നതാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം.

സിപിഎമ്മിലെ ഫണ്ട് വരവിനെ സംബന്ധിച്ച് നേരത്തെ കേന്ദ്ര ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് കൊവിഡ് കാലത്തിനു ശേഷം വന്ന ഫണ്ടുകള്‍ സംബന്ധിച്ച് ആരോപണം ഉയരുകയും വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. ഇതോടെ എകെജി ഭവനില്‍ ഇ ഡി അന്വേഷണം നടത്താന്‍ പോവുകയാണെന്നും എതിര്‍കക്ഷികളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വകവരുത്തുകയാണെന്നുമായിരുന്നു സിപിഎം പറഞ്ഞിരുന്നത്. ദല്‍ഹിയിലും കേരളത്തിലും സിപിഎം ജാഥകള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ നിരവധി കടലാസ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വിദേശത്ത് നിന്ന് കള്ളപ്പണം വെളുപ്പിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തി. ഇതില്‍ സിപിഎം സഹയാത്രികര്‍ ഉള്‍പ്പെട്ട കടലാസ് കമ്പനികളുമുണ്ട്.

കേരളത്തിലെ നേതാക്കള്‍ തമിഴ്‌നാട്ടിലും ഇത്തരത്തില്‍ കടലാസ് കമ്പനിയുണ്ടാക്കി പണം തട്ടിയെടുത്തു. ഇ ഡി അന്വേഷണം തുടങ്ങിയതോടെ കമ്പനിയുടെ ലൈസന്‍സ് ഇപ്പോള്‍ റദ്ദാക്കിയിട്ടുണ്ട്.

Tags: money launderingKerala CPM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ബംഗാൾ തിരഞ്ഞെടുപ്പിന് മുമ്പ് ഇ.ഡി. നിർണായക നടപടികളിലേക്ക് : കൽക്കരി കുംഭകോണ കേസിൽ ഐ-പിഎസി ഡയറക്ടറെ അറസ്റ്റ് ചെയ്തു

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.