കാസര്‍കോട്:കാസര്‍കോട് കുണ്ടം കുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച് പ്രധാനാധ്യാപകന്‍.അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ ചരല്‍ക്കല്ല് കാല് കൊണ്ട് നീക്കി എന്നതിനാണ് കുട്ടിയെ അടിച്ചത്. അസംബ്ലി നടക്കുന്നതിനിടെ കുട്ടിയെ മുന്നിലേക്ക് വിളിച്ച് വിദ്യാര്‍ത്ഥികളുടെയെല്ലാം മുന്നില്‍ വച്ച് കോളറില്‍ പിടിച്ചുവെന്നും ചെവി അടക്കി മുഖത്ത് അടിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
കര്‍ണപടം പൊട്ടിയ 15 വയസുകാരന്‍ ചികിത്സയിലാണെന്നും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതായും അമ്മ പറയുന്നു. പിടിഎ പ്രസിഡന്റും അധ്യാപകരും ഒത്ത് തീര്‍പ്പിന് സമീപിച്ച് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.
എന്നാല്‍ കുട്ടിയെ അടിച്ചിട്ടില്ലെന്ന് അധ്യാപകന്‍ പറഞ്ഞു.കുട്ടി അസംബ്ലിയില്‍ അച്ചടക്കമില്ലാതെ പെരുമാറിയതിനാല്‍ ശാസിക്കുകയാണ് ചെയ്തതെന്നാണ് പ്രധാനാധ്യാപകന്‍ അശോകന്‍ പറഞ്ഞത്.
















