പാലക്കാട്: പോക്‌സോ കേസ് പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും കേരള പൊലീസ് പിടികൂടി. പാലക്കാട് സ്വദേശി ശിവകുമാറാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു ഇയാള്‍.
സന്യാസിയായി തമിഴ്‌നാട്ടിലെ ഗ്രാമത്തിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത് . ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോകുകയായിരുന്നു ഇയാള്‍.
തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ കേരള പൊലീസ് ശനിയാഴ്ചയാണ് പ്രതിയെ പിടികൂടിയത്. ആരും തിരിച്ചറിയാതിരിക്കാനായി താടിയും മുടിയും വളര്‍ത്തി സന്യാസിയായി കഴിഞ്ഞുവരുകയായിരുന്നു.
















