തിരുവനന്തപുരം: നേതാജി സുഭാഷ്ചന്ദ്രബോസിനെ ജപ്പാന്‍കാരുടെ ചെരുപ്പ്‌നക്കിയെന്ന് വിശേഷിപ്പിച്ചവര്‍, അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ചവര്‍ ഇന്ന് ശ്രമിക്കുന്നത് പാഠപുസ്തകത്തിലൂടെ അപമാനിക്കാനെന്ന് എബിവിപി. ബ്രിട്ടീഷുകാരെ ഭയന്നാണ് സുഭാഷ് ചന്ദ്രബോസ് രാജ്യം വിട്ടതെന്ന് എസ്‌സിഇആര്‍ടി കരട് കൈപ്പുസ്തകത്തിലെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്.
മുന്‍പ് സുഭാഷ്ചന്ദ്ര ബോസിനെ നിരവധി തവണ വേട്ടയാടിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അവര്‍ തന്നെയാണ് ഇന്നും ചരിത്രത്തെ വികലമായി ചിത്രീകരിച്ച് മനപ്പൂര്‍വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. രാഷ്‌ട്ര സ്‌നേഹികളെയും സ്വതന്ത്ര്യ സമര സേനാനികളെയും സ്ഥിരമായി അധിക്ഷേപിക്കുക എന്ന കമ്മ്യൂണിസ്റ്റ് രീതിയുടെ തുടര്‍ച്ചയാണിത്. സ്വാതന്ത്ര്യ സമരത്തില്‍ ഒറ്റി കൊടുത്തതിന്റെയും ബ്രിട്ടീഷുകാരില്‍ നിന്ന് പണം കൈപ്പറ്റിയതിന്റെയും മാത്രം ചരിത്രം പേറുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് നേതാജിയെ പോലെയുള്ള വിപ്ലവകാരികള്‍ സഹിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും മൂല്യം മനസ്സിലാവണമെന്നില്ല.
സ്വന്തം ജീവിതം മാതൃഭൂമിയുടെ വിമോചനത്തിനായി നിരന്തര പോരാട്ടത്തിന്റെ യാഗാഗ്‌നിയില്‍ ആഹുതി ചെയ്ത പോരാളി കൂടിയാണ് അദ്ദേഹം. വികല ചരിത്രം നിര്‍മിച്ച് അദ്ദേഹത്തെ പോലുള്ളവരെ ആക്ഷേപിക്കാനാണ് ശ്രമമെങ്കില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരുകതന്നെ ചെയ്യുമെന്നും എസ്‌സിഇആര്‍ടിയില്‍ ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം യദു കൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
















