Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പുതുനിരയുമായി ഒരുങ്ങി ആലപ്പി റിപ്പിള്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 05:14 am IST
in Cricket

മുഹമ്മദ് അസറുദ്ദീന്‍ അടക്കം നാല് താരങ്ങളെ നിലനിര്‍ത്തിയതൊഴിച്ചാല്‍ അടിമുടി പുതിയ ടീം ആയാണ് ആലപ്പി റിപ്പിള്‍സ് ഒരുങ്ങുന്നത്. അക്ഷയ് ചന്ദ്രന്‍, വിഘ്‌നേഷ് പുത്തൂര്‍, അക്ഷയ് ടി.കെ. എന്നിവരാണ് ടീം നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍.

ക്യാപ്റ്റനായി ടീമിനെ നിയക്കുന്ന മുഹമ്മദ് അസറുദ്ദീന്‍ ആണ് ആലപ്പിയുടെ പ്രധാന ബാറ്റിങ് കരുത്ത്. കഴിഞ്ഞ സീസണില്‍, നാല് അര്‍ദ്ധ സെഞ്ച്വറികളടക്കം 410 റണ്‍സായിരുന്നു അസറുദ്ദീന്‍ അടിച്ചു കൂട്ടിയത്. തുടര്‍ന്ന് രഞ്ജി ട്രോഫിയിലടക്കം കഴിഞ്ഞ സീസണിലാകെ മികച്ച പ്രകടനം കാഴ്ച വച്ചു. വമ്പന്‍ തുകയ്‌ക്ക് ടീമിലെത്തിച്ച ജലജ് സക്‌സേനയാണ് ടീമിന്റെ മറ്റൊരു പ്രതീക്ഷ. ശക്തമായ ലേലത്തിനൊടുവില്‍ 12.40 ലക്ഷത്തിനായിരുന്നു ജലജ് സക്‌സേനയെ ആലപ്പി റിപ്പിള്‍സ് ടീമിലെത്തിച്ചത്. ജലജിന്റെ ആദ്യ കെസിഎല്‍ സീസണ്‍ ആണ് ഇത്തവണത്തേത്. എങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ വര്‍ഷങ്ങളുടെ പരിചയസമ്പത്ത് ടീമിന് വലിയ മുതല്‍ക്കൂട്ടാവും.

ടീമിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍ അക്ഷയ്.ടി.കെ ഇത്തവണയും ടീമിനൊപ്പമുണ്ട്. യുവതാരങ്ങളായ അനൂജ് ജോതിന്‍, അരുണ്‍.കെ.എ, അര്‍ജുന്‍ നമ്പ്യാര്‍ എന്നിവരാണ് ബാറ്റര്‍മാരായി ടീമിലുള്ളത്. കഴിഞ്ഞ എന്‍എസ്‌കെ ട്രോഫിയിലടക്കം മികച്ച പ്രകടനവുമായി തിളങ്ങിയ താരമാണ് അരുണ്‍ കെ.എ. മുഹമ്മദ് അസറുദ്ദീനൊപ്പം വിക്കറ്റ് കീപ്പറായി ടീമിലുള്ള ആകാശ് പിള്ള, മുഹമ്മദ് കൈഫ് എന്നിവരും ബാറ്റിങ്ങില്‍ മികവ് തെളിയിച്ചിട്ടുള്ളവരാണ്.

ജലജ് സക്‌സേനയ്‌ക്ക് പുറമെ അക്ഷയ് ചന്ദ്രനും അക്ഷയ് ടി.കെയും അടങ്ങുന്ന ഓള്‍ റൗണ്ടര്‍മാരാണ് ടീമിന്റെ മറ്റൊരു കരുത്ത്. ഒരു പതിറ്റാണ്ടോളമായി കേരള ടീമിലെ സ്ഥിര സാന്നിധ്യമായ അക്ഷയ് ചന്ദ്രന്‍ കഴിഞ്ഞ സീസണില്‍ ടീമിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചിരുന്നു. ബാറ്റിങ്ങിനൊപ്പം ഇടംകയ്യന്‍ സ്പിന്നറെന്ന നിലയിലും ടീമിന് മുതല്‍ക്കൂട്ടാണ് അക്ഷയ്. യുവ താരങ്ങളായ ശ്രീരൂപ്, അഭിഷേക് പ്രതാപ്, ബാലു ബാബു എന്നിവരാണ് ടീമിലെ മറ്റ് ഓള്‍ റൗണ്ടര്‍മാര്‍.

ഫോമിലുള്ള ബേസില്‍ എന്‍.പി ആയിരിക്കും ഇത്തവണ ആലപ്പിയുടെ ബൗളിങ് നിരയെ നയിക്കുക. കഴിഞ്ഞ സീസണില്‍ കൊല്ലത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച ബേസില്‍ രഞ്ജി ട്രോഫിയിലും തിളങ്ങിയിരുന്നു. ബേസിലിനൊപ്പം രാഹുല്‍ ചന്ദ്രനും മുഹമ്മദ് നസീലും ആദിത്യ ബൈജുവുമാണ് മറ്റ് പേസര്‍മാര്‍. കേരളത്തിന്റെ ഭാവി വാഗ്ദാനമെന്ന് വാഴ്ചത്തപ്പെടുന്ന ആദിത്യ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനം നേടിയ താരമാണ്. വിനു മങ്കാദ് ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ ഏഴ് വിക്കറ്റ് വീഴ്‌ത്തി ശ്രദ്ധേയ പ്രകടനവും കാഴ്ചവച്ചിരുന്നു. കഴിഞ്ഞ കെസിഎ പ്രസിഡന്‍സ് കപ്പിലടക്കം തിളങ്ങിയ താരമാണ് രാഹുല്‍ ചന്ദ്രന്‍. ഐപിഎല്ലില്‍ മുംബൈയ്‌ക്കായി തിളങ്ങിയ വിഘ്‌നേഷ് പുത്തൂരും ശ്രീഹരി നായരുമാണ് സ്പിന്നര്‍മാര്‍ .3.75 ലക്ഷത്തിനാണ് വിഘ്‌നേഷിനെ ആലപ്പി നിലനിര്‍ത്തിയത്.

കേരളത്തിന്റെ മുന്‍ രഞ്ജി ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ സോണി ചെറുവത്തൂരാണ് ടീമിന്റെ ഹെഡ് കോച്ച്. സൂരജ് കെ.എസ് അസിസ്റ്റന്റ് കോച്ചും കാര്‍ത്തിക് രാജന്‍ ബാറ്റിങ് കോച്ചും എച്ച്. അഭിറാം ഫീല്‍ഡിങ് കോച്ചുമായി ടീമിനൊപ്പമുണ്ട്. ഫര്‍സീന്‍ ആണ് ടീമിന്റെ മാനേജര്‍. ശ്രീജിത് (ഫിസിയോ തെറാപ്പിസ്റ്റ്) അര്‍ജുന്‍ അനില്‍ (സ്ര്‌ടെങ്ത് ആന്റ് കണ്ടീഷനിംഗ് കോച്ച്), ശ്രീവത്സന്‍ (പെര്‍ഫോമന്‍സ് അനലിസ്റ്റ്), വിജയ് ശ്രീനിവാസന്‍ (അനലിസ്റ്റ്) എന്നിവരടങ്ങുന്നതാണ് സപ്പോര്‍ട്ട് സ്റ്റാഫ്.

ടീം: അനുജ് ജോതിന്‍, അരുണ്‍ കെ എ, അര്‍ജുന്‍ സുരേഷ് നമ്പ്യാര്‍, മുഹമ്മദ് അസറുദ്ദീന്‍, ആകാശ് പിള്ള, മൊഹമ്മദ് കൈഫ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, ശ്രീരൂപ് എം പി , അഭിഷേക് പ്രതാപ്,ബാലു ബാബു, അക്ഷയ് ടി.കെ, ബേസില്‍ എന്‍.പി, രാഹുല്‍ ചന്ദ്രന്‍, ശ്രീഹരി നായര്‍, മുഹമ്മദ് നസീല്‍, ആദിത്യ ബൈജു, വിഘ്‌നേഷ് പുത്തൂര്‍.

Tags: Kerala Cricket LeagueAlleppey Ripples
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്ബ് സ്റ്റാഴ്‌സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ ബാറ്റിങ്‌
Cricket

കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി

തൃശൂരിനു വേണ്ടി അഞ്ച് വിക്കറ്റ് നേടിയ അജിനാസ്. നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ അര്‍ധസെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍.
Cricket

സഞ്ജു കളിച്ചു, പക്ഷേ ! തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

കൊല്ലം സെയിലേഴ്‌സ് താരം വിഷ്ണു വിനോദിന്റെ ബാറ്റിങ്‌
Cricket

കേരള ക്രിക്കറ്റ് ലീഗ്: കൊല്ലത്തിന് അനായാസ വിജയം

ആലപ്പി റിപ്പിള്‍സിന്റെ വിക്കറ്റ് വീഴ്ച്ച ആഘോഷിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരങ്ങള്‍
Cricket

കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കെസിഎല്‍ രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച കൊല്ലം സെയിലേഴ്‌സിന്റെ ആഹ്ലാദം
Cricket

കേരള ക്രിക്കറ്റ് ലീഗ്: ആവേശപ്പോരില്‍ കൊല്ലം തുടങ്ങി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.