തൃശൂര്‍:വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് വ്യാജ ആരാപണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്. ബാരിക്കേഡ് മറിച്ചിടാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സി പി എം പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് അതിക്രമിച്ച് കടക്കുന്നത് തടയാന്‍ ബിജെപി പ്രവര്‍ത്തകരും നിലയുറപ്പിച്ചതോടെ സംഘര്‍ഷ സ്ഥിതിയായി.സംഘര്‍ഷസാധ്യത മൂലം സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു.
കഴിഞ്ഞ ദിവസവും സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ പൊലീസ് നോക്കി നില്‍ക്കെ കരി ഓയിലും ഒഴിച്ചു.ഡി വൈ എഫ് ഐ പ്രവര്‍ത്തകരോട് മൃദു സമീപനമാണ് പൊലീസ് സ്വീകരിച്ചത്.
ഇതേ തുടര്‍ന്ന് സപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.















