കണ്ണൂര്‍ :പയ്യന്നൂരില്‍ ഗ്യാസ് ഏജന്‍സിയുടെ കളക്ഷന്‍ ഏജന്റിനെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവര്‍ന്നു.ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമിച്ചത്. പരിക്കേറ്റ കളക്ഷന്‍ ഏജന്റ് രാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം.
ഓരോ ദിവസത്തെയും കളക്ഷന്‍ വീട്ടില്‍ കൊണ്ടുപോയ ശേഷം അടുത്ത ദിവസം ബാങ്കിലെത്തി നിക്ഷേപിക്കുന്നതാണ് രാമകൃഷ്ണന്റെ പതിവ്. ഇത് അറിയാവുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്.
കളക്ഷനുമായി വീട്ടിലേക്ക് പോകവെ ബൈക്കിലെത്തിയ രണ്ടംഗ സംഘം രാമകൃഷ്ണനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
















