കോട്ടയം:കാര്‍ സ്‌കൂള്‍ മതിലില്‍ ഇടിച്ച് മൂന്നു വയസുകാരന് ദാരുണാന്ത്യം. പാമ്പാടി കുറ്റിക്കലില്‍ നടന്ന അപകടത്തില്‍ മല്ലപ്പള്ളി സ്വദേശി കെയ്‌ത്ത് ആണ് മരിച്ചത്.
നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ മതിലില്‍ ഇടിച്ചുകയറി. മാമോദിസ കഴിഞ്ഞ് മടങ്ങവെയാണ് അപകടം ഉണ്ടായത്.
മല്ലപ്പള്ളി സ്വദേശികളായ മെറിന്‍- ടിനു ദമ്പതികളുടെ മകന്‍ ആണ് കെയ്‌ത്ത്. വാഹനത്തിനുള്ളില്‍ കുറുപ്പന്തറ സ്വദേശികളായ ഏഴ് പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റുളളവരെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















