എറണാകുളം: ചെറായി കടല്‍ത്തീരത്ത് ആനയുടെ ജഡം.കടല്‍ത്തീരത്തെ കാറ്റാടി മരങ്ങള്‍ നില്‍ക്കുന്ന ഭാഗത്താണ് ജഡം കണ്ടത്.
ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് പ്രദേശവാസികള്‍ ആനയുടെ ജഡം കിടക്കുന്നത് കാണുന്നത്.
ജഡം ദിവസങ്ങള്‍ പഴക്കമുള്ളതാണെന്നാണ് നിഗമനം. പൊലീസ് വനം ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ അടുത്തിടെ ഏതാനും ആനകള്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. ഈ ആനകളില്‍ ഏതെങ്കിലുമാണോ കടല്‍ത്തീരത്ത് അടിഞ്ഞതെന്നാണ് സംശയം.















