കോയമ്പത്തൂർ: നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ സമരം ശക്തമാക്കുന്നു. എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിലുണ്ട്, ഇതോടെ നഗരത്തിന്റെ സ്ഥിതി ദുരിതപൂർണമാകുമെന്ന് ആശങ്കയേറി.
വേതന വർധന, സ്ഥിരം ജോലി, സൂപ്പർവൈസർമാരെ മൂന്നു വർഷത്തിലൊരിക്കലെങ്കിലും സ്ഥലംമാറ്റണം തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങൾ.
എന്നാൽ രൂക്ഷമായ മറ്റ് ആരോപണങ്ങളും ആക്ഷേപങ്ങളും സമരക്കാർ ഉയർത്തുന്നു. ഇത് തമിഴ്നാട് സർക്കാരിനും ഭരിക്കുന്ന പാർട്ടിക്കും എതിരെയുള്ള രൂക്ഷമായ വിമർശനവുമാണ്. ശുചീകരണ തൊഴിലാളികളിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. തൊഴിലിടങ്ങളിൽ ജാതിവിവേചനം ഉണ്ട്. സ്ത്രീകളെ പലതരത്തിൽ സൂപ്പർവൈസർമാർ ചൂഷണം ചെയ്യുന്നു. മൂന്നു വർഷത്തിനിടെയെങ്കിലും സൂപ്പർവൈസർമാരെ മാറ്റണം. ആരോഗ്യ സംരക്ഷണ കാര്യത്തിലും കോർപ്പറേഷൻ- സർക്കാർ അധികാരികൾ അവഗണിക്കുന്നു തുടങ്ങിയവയാണ് സമരക്കാർ ഉയർത്തുന്ന വിഷയങ്ങൾ.
















