ആലപ്പുഴ: മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായ ശ്വേത മേനോനും ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനും കരുത്തുറ്റ സ്ത്രീകളാണെന്നും വളരെ മിടുക്കികളാണെന്നും സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഇനി മലയാള സിനിമയ്‌ക്ക് നല്ല ഭാവി ഉണ്ടാകും. സിനിമാ രംഗത്ത് മാറ്റങ്ങള്‍ കണ്ടുതുടങ്ങി എന്നതിന്റെ തെളിവാണ് നേതൃത്വത്തിലേക്ക് വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നും നല്ല മാറ്റം ഉണ്ടാകട്ടെയെന്നും സജി ചെറിയാന്‍ പറഞ്ഞു.
സിനിമ രംഗത്ത് വനിതകള്‍ക്ക് അനുകൂലമായ സാഹചര്യമാണ്. ശ്വേതയ്‌ക്കെതിരെ വളരെ മോശമായ നീക്കമുണ്ടായി. ആ ഘട്ടത്തില്‍ അവര്‍ക്ക് എല്ലാ പിന്തുണയും തങ്ങള്‍ നല്‍കിയിരുന്നു. കുക്കു പരമേശ്വരന്‍ അമ്മയുടെ ജനറല്‍ സെക്രട്ടറിയായതില്‍ കൂടുതല്‍ സന്തോഷമുണ്ട്. പുതിയ ടീമിന് എല്ലാ വിജയാശംസകളും മന്ത്രി അറിയിച്ചു.
















