കണ്ണൂര്‍:അരിയില്‍ ഷുക്കൂറിനെ സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ അരിയില്‍ സ്വദേശി വള്ളേരി മോഹന്‍ (60) ആണ് മരിച്ചത്. 13 വര്‍ഷമായി ചികിത്സയിലായിരുന്നു.
2012 ഫെബ്രുവരി 21 നാണ് മോഹനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടു പോയി ആക്രമിക്കുകയായിരുന്നു. ഏറെക്കാലം ആശുപത്രിയില്‍ കഴിഞ്ഞ മോഹന്‍ പിന്നീട് അരിയിലില്‍ നിന്ന് മാറി മാതമംഗലത്തെ ബന്ധുവീട്ടിലാണ് താമസിച്ചത്.
ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം നില ഗുരുതരമായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരണം സംഭവിച്ചു.
















