ന്യൂദല്‍ഹി: തെരുവ് നായ്‌ക്കളെ ഷെല്‍റ്ററില്‍ അടയ്‌ക്കുന്നത് സംബന്ധിച്ച് വാദം കേട്ട സുപ്രീംകോടതി മൂന്നംഗബെഞ്ചിന് മുന്നില്‍ കപില്‍ സിബലിന്റെ വാദങ്ങളെ തോല്‍പിച്ച് ദല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കഴിഞ്ഞ ദിവസം വിജയം കൊയ്തത്. അതുകൊണ്ടാണ് തെരുവ് നായ്‌ക്കളെ തെരുവില്‍ നിന്നും നീക്കം ചെയ്യുന്ന ദല്‍ഹി സര്‍ക്കാരിന്റെ നടപടികള്‍ നിര്‍ത്തിവെയ്‌പിക്കാന്‍ വന്ന കപില്‍ സിബലിന് അനുകൂലമായി വിധി ലഭിക്കാതിരുന്നത്.
ദല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായ വാദങ്ങള്‍ ഉയര്‍ത്തി. “ആരും മൃഗങ്ങളെ വെറുക്കുന്നില്ല. 100ല്‍ നാലെണ്ണം വിഷബാധയുള്ളവരാണ്. വിഷബാധയുള്ള മൃഗങ്ങളെ നമ്മള്‍ വീട്ടില്‍ താമസിപ്പിക്കാറില്ല. ഈ നായ്‌ക്കളെ ആരും കൊല്ലുന്നില്ല. അവയെ വേര്‍തിരിക്കുക മാത്രമാണ് ചെയ്യുന്നത്”-തുഷാര്‍ മേത്ത പറഞ്ഞു.
ഈ കേസില്‍ തെരുവ് നായ്ക്കള്‍ക്ക് വേണ്ടി ബഹളം കൂട്ടുന്നത് വളരെ ചെറിയൊരു ന്യൂനപക്ഷമാണെന്നും മഹാഭൂരിപക്ഷം അവയെക്കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് മഹാഭൂരിപക്ഷമെന്നും തുഷാര്‍ മേത്ത വാദിച്ചു. 37 ലക്ഷം പേരെയാണ് ഒരു ദിവസം നായ കടിക്കുന്നത്. അതായത് ഒരു ദിവസം തെരുവ് നായകളുടെ കടിയേല്‍ക്കുന്നത് പതിനായിരം പേര്‍. ഇനി പേപ്പട്ടിയുടെ കടിയേറ്റ് പേവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം ഒരു വര്‍ഷം 305 ആണ്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ ഇതിനേക്കാള്‍ അധികമാണ്. – തുഷാര്‍ മേത്തയുടെ വാദമുഖത്തില്‍ പറഞ്ഞു..
“കുട്ടികളെ തെരുവ് നായ്‌ക്കള്‍ ക്രൂരമായി ആക്രമിക്കുകയാണ്. അത് അവരില്‍ പരിക്കുകള്‍ ഉണ്ടാക്കുന്നു. വിഷബാധയേറ്റ് കുട്ടികള്‍ മരിക്കുന്നു. നായ്‌ക്കളെ വന്ധ്യംകരിച്ചിട്ടും അവയ്‌ക്ക് വിഷമിളകുന്ന സ്ഥിതിയാണ്”- തുഷാര്‍ മേത്ത വാദിച്ചു. .
“മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ തെരുവിലേക്ക് കളിക്കാന്‍ പറഞ്ഞയക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ചെറിയ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങള്‍ കടിയേറ്റ് ഛേദിക്കപ്പെടുകയാണ്. മി ലോര്‍ഡ്, ഇതിന് ഒരു പരിഹാരം കാണണം. ഇതിന് നിയമപുസ്തകങ്ങളില്‍ പരിഹാരമില്ല. നിയമങ്ങളില്‍ അല്ല ഇതിന്റെ പരിഹാരം കുടികൊള്ളുന്നത്. ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. തെരുവ് നായ്ക്കള്‍ക്ക് വേണ്ടി ഒരു ന്യൂനപക്ഷമാണ് ബഹളം വെയ്‌ക്കുന്നത്. മഹാഭൂരിപക്ഷം നിശ്ശബ്ദമായി എല്ലാം സഹിക്കുകയാണ്. “- തുഷാര്‍ മേത്ത സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ചിനോട് അഭ്യര്‍ത്ഥിച്ചു.
പ്രൊജക്ട് കൈന്‍ഡ് നസ് എന്ന മൃഗാവകാശസംഘടനയ്‌ക്ക് വേണ്ടി സ്റ്റേ വാങ്ങാന്‍ എത്തിയ കപില്‍ സിബലിന്റെ വാദങ്ങള്‍ പിഴച്ചു. അദ്ദേഹം പറഞ്ഞത് ഷെല്‍റ്ററുകള്‍ പണിയാതെ എങ്ങിനെയാണ് തെരുവ് നായ്‌ക്കളെ തെരുവില്‍ നിന്നും നീക്കാന്‍ കഴിയും എന്നാണ്. ദല്‍ഹിയില്‍ എത്ര ഷെല്‍റ്ററുകള്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പണിതിട്ടുണ്ട് എന്ന ചോദ്യവും കപില്‍ സിബല്‍ ഉയര്‍ത്തി നോക്കി. പക്ഷെ ഈ വാദങ്ങളൊന്നും ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് മുഖവിലയ്‌ക്കെടുത്തില്ല. കേസില്‍ കപില്‍ സിബലിന് സ്റ്റേ കൊടുത്തില്ലെന്ന് മാത്രമല്ല, കേസിലെ വിധി പറയല്‍ മറ്റൊരു ദിവസത്തേക്ക് നീട്ടിവെയ്‌ക്കുകയും ചെയു. അതിനര്‍ത്ഥം കപില്‍ സിബല്‍ ഹാജരാക്കിയ ഹര്‍ജി ഉടനെ ഒരു വിധി അര്‍ഹിക്കുന്നില്ല എന്ന് തന്നെയാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പറയാതെ പറഞ്ഞത്. തെരുവ് നായകള്‍ക്ക് വേണ്ടി ദല്‍ഹിയിലെ തെരുവുകളില്‍ പാഞ്ഞെത്തിയ തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടിയുള്ള നൂറുകണക്കിന് എന്‍ജിഒ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി സുപ്രീംകോടതി മൂന്നംഗബെഞ്ചിന്റെ നിലപാട്.
















