ന്യൂദല്‍ഹി: നികുതി ഭാരം ഗണ്യമായി കുറയ്‌ക്കുംവിധമുള്ള ജി എസ് ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒരു ദശാബ്ദം മുമ്പ് അവതരിപ്പിച്ചതിനുശേഷം ഇതാദ്യമായി ഉപഭോഗ നികുതിയില്‍ കുറവു വരുത്തും. യുഎസ് താരിഫുകള്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഇത് വ്യവസായങ്ങള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ഗുണം ചെയ്യും.
2017-ല്‍ ഇത് നിലവില്‍ വന്നതുമുതല്‍ നികുതി ഘടന ലളിതമാക്കണമെന്ന് ബിസിനസുകാര്‍ ആവശ്യപ്പെട്ടിരുന്നു. മാറ്റങ്ങളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നല്‍കിയില്ല. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള നോഡല്‍ ബോഡിയായ ജിഎസ്ടി കൗണ്‍സില്‍, നികുതികുറവിന്റെ നിരക്കും അത് ബാധകമാക്കുന്ന ഉല്‍പ്പന്നങ്ങളും തീരുമാനിക്കും.
















