ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ ഉത്കൽ വിപന്ന സഹായതാ സമിതി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയിൽ സർ സംഘചാലക് ഡോ. മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തി.
സ്വത്വത്തിന്റെ (തനിമ) യുടെ ആധാരത്തിൽ രാഷ്‌ട്രതന്ത്രം ചലിക്കുമ്പോൾ സ്വാതന്ത്ര്യം അർത്ഥപൂർണമാകുമെന്ന് തുടർന്നു നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സർ സംഘചാലക് വിശദീകരിച്ചു.
ഭാരതം അങ്ങേയറ്റം വിശിഷ്ടമായ രാജ്യമാണ്. ലോകത്തിന് സുഖവും ശാന്തിയും പകരാനാണ് ഈ രാജ്യം പിറന്നത്. അതുകൊണ്ടാണ് നമ്മുടെ ദേശീയപതാകയിൽ ധർമ്മചക്രം ആലേഖനം ചെയ്തിട്ടുള്ളത്. ഈ ധർമ്മം എല്ലാവർക്കുമൊപ്പം എല്ലാവരെയും ചേർത്ത്, എല്ലാവരെയും ഉന്നതിയിലേക്ക് നയിക്കും. ലോകത്തിന് ഈ ധർമ്മം നൽകാനാണ് ഭാരതം നിലനിൽക്കുന്നത്, അദ്ദേഹം പറഞ്ഞു.
















