ന്യൂദൽഹി : വ്യാഴാഴ്ച കേരളത്തിലെ കോളേജ് കാമ്പസുകളിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് വിഭജന ഭീകരത അനുസ്മരണ ദിനം ആചരിച്ചു. സ്വാതന്ത്ര്യത്തിന്റെ തലേന്ന് ഇന്ത്യയും പാകിസ്ഥാനും വിഭജിക്കപ്പെട്ടത് രാജ്യത്തിനുള്ളിൽ വലിയ കുഴപ്പങ്ങൾ സൃഷ്ടിച്ചു. അതിനാൽ, വിഭജനത്തിന്റെ ആഘാതത്തിന്റെയും നിഗൂഢവുമായ കഥകൾ വിദ്യാർത്ഥി സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്നതിനും അതിന്റെ പിന്നിലെ രാഷ്‌ട്രീയ താൽപ്പര്യങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിനുമായി എബിവിപി വിഭജന ഭീകരത അനുസ്മരണ ദിനം ആചരിച്ചു.
വിഭജന ഭീകരത അനുസ്മരണ ദിനം അനുസ്മരിക്കുന്നത് നിരോധിച്ചുകൊണ്ട് സിപിഐ എം നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടും കേരളത്തിൽ എബിവിപി വിവിധ കാമ്പസുകളിൽ പരിപാടികൾ സംഘടിപ്പിച്ചു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കഴിഞ്ഞ ദിവസം വിഭജന ഭീതി ദിനം ആചരിച്ചക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ പുറപ്പെട്ടുവിച്ചിരുന്നു ഈ ഉത്തരവ് കാറ്റിൽ പറത്തിയാണ് സർക്കാർ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഇടതു വിദ്യാർത്ഥി സംഘടനകളുടെയും ഇടതുപക്ഷ ചായ്‌വുള്ള അധ്യാപക സംഘടനകളുടെയും ഗുണ്ടായിസം കാരണം പരിപാടി നടത്തുന്നതിൽ എബിവിപിക്ക് വളരെ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. പ്രീണന രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കുന്നതിനും വിഭജനത്തിന്റെ യാഥാർത്ഥ്യങ്ങൾ മറച്ചുവെക്കുന്നതിനുമായി സംസ്ഥാന സർക്കാരും കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയും പരിപാടികൾക്കെതിരെ എതിർപ്പുകൾ ഉന്നയിച്ചിരുന്നു.
സാമുദായിക അടിസ്ഥാനത്തിൽ ഭാരതത്തിന്റെ വിഭജനം നടന്നത് ഏറ്റവും ഭയാനകമായ സംഭവങ്ങളിലൊന്നാണെന്നും , ചില രാഷ്‌ട്രീയ നേതാക്കളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി ഇത് ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ് പറഞ്ഞു. അഖണ്ഡ ഭാരതത്തിന്റെ വിഭജനം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടുന്നതിനും ജീവിതം തകരുന്നതിനും കാരണമാവുകയും പൊതുജനങ്ങൾക്ക് ഗുരുതരമായ മാനസിക ആഘാതം ഉണ്ടാക്കുന്നതിനും വഴിവെച്ചു. വിഭജനത്തിന്റെ യഥാർത്ഥ കഥകൾ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും അവരുടെ നിക്ഷിപ്ത ലക്ഷ്യങ്ങളും പ്രീണന രാഷ്‌ട്രീയവും തൃപ്തിപ്പെടുത്താൻ വേണ്ടി മറച്ചു വെക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുസ്മരണം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് തടസ്സങ്ങൾ സൃഷ്ടിക്കാൻ കേരള സർക്കാർ ശ്രമിച്ചിട്ടും, വിഭജനത്തിന്റെ നിഗൂഢമായ കഥകൾ വിദ്യാർത്ഥി സമൂഹത്തിലേക്ക് എബിവിപി ക്ക് എത്തിക്കാൻ കഴിഞ്ഞു എന്നും കോളേജ് കാമ്പസുകളിൽ വിജയകരമായി പരിപാടികൾ സംഘടിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















