തിരുവനന്തപുരം :വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്‍ ആശുപത്രി വിട്ടു. ആത്മഹത്യയ്‌ക്ക് ശ്രമിച്ച അഫാന്‍ മൂന്ന് മാസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൂങ്ങി മരിക്കാന്‍ ശ്രമിച്ച അഫാനെ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് വിട്ട പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സെല്ലിലേക്ക് മാറ്റി. സെല്ലില്‍ പ്രത്യേക നിരീക്ഷണത്തിലായിരുക്കും അഫാന്‍.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജൂണ്‍ 25നാണ് അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
750 പേജുകള്‍ ഉള്ള കുറ്റപത്രത്തില്‍ 130 സാക്ഷികള്‍ ഉണ്ട്.മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പ്രതി അഫാന്റെ നീക്കമെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍ സുഹൃത്ത് ഫര്‍സാന പണയംവെക്കാന്‍ നല്‍കിയ സ്വര്‍ണം തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണം.
സാമ്പത്തിക കാരണങ്ങളാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. . സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അഞ്ചു പേരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്.
















