കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടന കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും പ്രസിഡന്റായി രാകേഷും തെരഞ്ഞെടുക്കപ്പെട്ടു. വിനയന്‍, കല്ലിയൂര്‍ ശശി എന്നിവരെ പരാജയപ്പെടുത്തിയാണ് ലിസ്റ്റിന്‍ വിജയിച്ചത്.
രാകേഷ് പരാജയപ്പെടുത്തിയത് സജി നന്ത്യാട്ടിനെയാണ് .എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് തോറ്റു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കുള്ള സാന്ദ്രയുടെ പത്രിക തള്ളിയിരുന്നു.
ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷും നേതൃത്വം നല്‍കിയ പാനലിലെ സുബൈര്‍ എന്‍.പി ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ പാനലിലെ സോഫിയാ പോളും സന്ദീപ് സേനനും വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ ആന്റണി, എം.എം. ഹംസ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ഷെര്‍ഗ സന്ദീപ് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു. കാലാവധി അവസാനിച്ച കമ്മിറ്റിയില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ട്രഷററായിരുന്നു. രാകേഷ് ജനറല്‍ സെക്രട്ടറിയും സന്ദീപ് സേനനും മഹാസുബൈറും ജോയിന്റ് സെക്രട്ടറിമാരുമായിരുന്നു.















