ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ മാല തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് രാമനാഥപുരം സ്ട്രീറ്റില്‍ കാര്‍ത്തിക് രാജ്(30) ആണ് പിടിയിലായത്.
വൈവാഹിക സൈറ്റിലൂടെ പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.കഴിഞ്ഞ അഞ്ചിന് പെണ്‍കുട്ടിയെ നേരില്‍ കാണാന്‍ കാര്‍ത്തിക് തൊടുപുഴയിലെ ജോലി സ്ഥലത്തെത്തി.ഒരുമിച്ചു ഭക്ഷണം കഴിച്ച ശേഷം ഇട്ടുനോക്കാനെന്ന പേരില്‍ രണ്ടു പവന്റെ മാല കൈവശപ്പെടുത്തി.
തുടര്‍ന്ന് വസ്ത്രമെടുക്കാനെന്ന വ്യാജേന യുവതിയെയും കൊണ്ട് ടെക്‌സ്‌റ്റൈല്‍സില്‍ കയറിയ ശേഷം മുങ്ങി. സമാനമായി നിരവധി പേരെ കാര്‍ത്തിക് തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
















