ആലപ്പുഴ : ചേര്‍ത്തല തിരോധാനക്കേസില്‍ അയല്‍വാസിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കാണാതായ ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തായ ഫ്രാങ്ക്‌ളിനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അയല്‍വാസി ശശികല സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
ബിന്ദു പത്മനാഭനെ പള്ളിപ്പുറത്തെ വീട്ടിലെ ശുചിമുറിയില്‍ സെബാസ്റ്റ്യനും ഫ്രാങ്ക്‌ളിനും ചേര്‍ന്നു കൊലപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തല്‍.അയല്‍വാസി ശശികലയെ വിളിച്ച് സെബാസറ്റിയന്റെ കൂട്ടാളി സോഡാ പൊന്നപ്പന്‍ സംഭവങ്ങള്‍ പറഞ്ഞിരുന്നു.മദ്യവും മയക്കുമരുന്നും നല്‍കി ബിന്ദുവിനെ വീട്ടിലെ ശുചിമുറിയിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ബിന്ദുവിന്റെ സ്വത്ത് തട്ടിയെടുക്കലായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യം. 2012 ലാണ് ഫ്രാങ്ക്ളിന്‍ ചേര്‍ത്തലയില്‍ താമസം തുടങ്ങുന്നത്. സ്ഥലക്കച്ചവടത്തിലൂടെ ഇയാള്‍ മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചു. സെബാസ്‌ററ്യനും ഫ്രാങ്ക്‌ളിനും ചേര്‍ന്നാണ് സ്ഥലമിടപാടുകള്‍ നടത്തിയിരുന്നത്.
















