ന്യൂദൽഹി : ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറും നടിയുമായ സന്ദീപ വിർക്ക്, 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായത്. വിശ്വാസ വഞ്ചന കുറ്റം ചുമത്തി മൊഹാലി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ നിന്നാണ് കേസിന്റെ തുടക്കം.
വ്യാജവാഗ്ദാനങ്ങൾ നൽകിയും തെറ്റായ വിവരങ്ങൾ അവതരിപ്പിച്ചും ആളുകളിൽ നിന്ന് പണം തട്ടിയെടുത്തുവെന്നായിരുന്നു സന്ദീപ വിർക്കിനെതിരെയുള്ള ആരോപണം. അതേസമയം കോൺഗ്രസ് പാർട്ടിയുടെയും അതിന്റെ നേതാവ് രാഹുൽ ഗാന്ധിയുടെയും കടുത്ത ആരാധികയാണ് 32 കാരി സന്ദീപ . ഇതിനിടെ hyboocare.com എന്ന വെബ്സൈറ്റിന്റെ ഉടമസ്ഥയാണ് താനെന്ന് സന്ദീപ അവകാശപ്പെട്ടിരുന്നു.
എഫ്.ഡി.എ. അംഗീകാരമുള്ള സൗന്ദര്യവർധക ഉത്പന്നങ്ങളാണ് വെബ്സൈറ്റിലൂടെ വിൽക്കുന്നതെന്നായിരുന്നു അവകാശവാദം. എന്നാൽ, ഉത്പന്നങ്ങൾ നിലവിലില്ലെന്നും, വെബ്സൈറ്റിൽ രജിസ്ട്രേഷൻ സൗകര്യമില്ലെന്നും, പേയ്‌മെൻ്റ് സംവിധാനം തകരാറിലാണെന്നും അന്വേഷണത്തിൽ ഇഡി കണ്ടെത്തി. ഇ
സന്ദീപയുടെ എക്സ് (മുമ്പ് ട്വിറ്റർ) അക്കൗണ്ട് കോൺഗ്രസ് പാർട്ടിക്കും രാഹുൽ ഗാന്ധിക്കും ഉള്ള പിന്തുണ വ്യക്തമായി കാണിക്കുന്നതാണ് . 2020 മുതൽ സന്ദീപ വിർക്ക് മോദി വിരുദ്ധ പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നു. കോൺഗ്രസ് സ്പോൺസർ ചെയ്യുന്ന ട്രോളുകളും, പാർട്ടി പ്രവർത്തകരുടെ നുണകളും അവർ തന്റെ സോഷ്യൽ മീഡിയ വഴി പങ്ക് വച്ചിട്ടുമുണ്ട്.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ നിരവധി ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുകയും നിരവധി വിഷയങ്ങളിൽ പാർട്ടിയുടെ പ്രത്യയശാസ്ത്ര നിലപാട് ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് സന്ദീപ.കാർഷിക നിയമ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ചും സന്ദീപ രംഗത്തെത്തിയിരുന്നു.
















