Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപിന്റെ ഉറക്കം കെടുത്തി ചൈനയും ഇന്ത്യയും കൂടുതല്‍ അടുക്കുന്നു; ഇന്ത്യയ്‌ക്ക് രാസവളമയച്ച് ചൈന;ചൈനയിലേക്ക് ഡീസല്‍ അയച്ച് ഇന്ത്യ

ചൈനയും ഇന്ത്യയും തമ്മില്‍ കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായി ചൈന ഇതുവരെ നല്‍കാതിരുന്ന യൂറിയ വളം ഇന്ത്യയിലേക്ക് അയച്ചു തുടങ്ങി. ചൈനയില്‍ നിന്നും രാസവളം കിട്ടാതെ ഇന്ത്യയിലെ കൃഷിക്കാര്‍ ഏറെ പ്രതിസന്ധിയിലായിരുന്നു. ഇതോടെ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും വളം ഇറക്കുമതി ചെയ്ത് താല്‍ക്കാലികപരിഹാരം കാണുകയായിരുന്നു ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 07:45 pm IST
in India, World

ന്യൂദല്‍ഹി: ചൈനയും ഇന്ത്യയും തമ്മില്‍ കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായി ചൈന ഇതുവരെ നല്‍കാതിരുന്ന യൂറിയ വളം ഇന്ത്യയിലേക്ക് അയച്ചു തുടങ്ങി. ചൈനയില്‍ നിന്നും രാസവളം കിട്ടാതെ ഇന്ത്യയിലെ കൃഷിക്കാര്‍ ഏറെ പ്രതിസന്ധിയിലായിരുന്നു. ഇതോടെ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും വളം ഇറക്കുമതി ചെയ്ത് താല്‍ക്കാലികപരിഹാരം കാണുകയായിരുന്നു ഇന്ത്യ. ചൈനയില്‍ നിന്നും യൂറിയ കിട്ടിത്തുടങ്ങിയതോടെ കേന്ദ്ര സര്‍ക്കാരിനും ഇന്ത്യയിലെ കൃഷിക്കാര്‍ക്കും ആശ്വാസമായി.

ഇന്ത്യയും ചൈനയും തമ്മില്‍ വര്‍ധിച്ചുവരുന്ന ഈ അടുപ്പം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് അമേരിക്ക. മോദിയും ഷീ ജിന്‍പിങ്ങും തമ്മിലുള്ള സൗഹൃദം ട്രംപിന്റെ ഉറക്കം കെടുത്തുകയാണ്. മാത്രമല്ല, ട്രംപിനെയും യൂറോപ്യന്‍ യൂണിയനെയും ധിക്കരിച്ചുകൊണ്ട് റഷ്യയുടെ എണ്ണ മുഴുവനായി വാങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന.

ഇപ്പോള്‍ ഇന്ത്യയിലേക്ക് യൂറിയ അയക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിരോധനം ഭാഗികമായി നീക്കിയിരിക്കുകയാണ് ചൈന. കഴിഞ്ഞ ദിവസം മുതല്‍ ഇന്ത്യയിലേക്ക് ചൈന യൂറിയ അയച്ചു തുടങ്ങി. ഇതിന് തൊട്ടുമുന്‍പ് യൂറോപ്യന്‍ യൂണിയന്റെ ഉപരോധം അനുഭവിക്കുന്ന നയാര എന്ന ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ കമ്പനി ചൈനയിലേക്ക് ഡീസല്‍ അയച്ചിരുന്നു. ഏകദേശം 4,96,000 ബാരല്‍ ഡീസലാണ് അയച്ചത്. മലേഷ്യയിലേക്ക് പോയ ചരക്ക് കപ്പല്‍ ഇപ്പോള്‍ ചൈനയിലെ ഷൂഷാന്‍ തുറമുഖത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ആഗസ്ത് 20ന് ചൈനയില്‍ എത്തുമെന്നുമാണ് ബ്ലൂംബെര്‍ഗ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈന ഇന്ത്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന യൂറിയ നിയന്ത്രണം നീക്കി. കഴിഞ്ഞ ദിവസം മുതല്‍ ചൈന ഇന്ത്യയിലേക്ക് യൂറിയ അയച്ചുതുടങ്ങി. യൂറിയയുടെ വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. കാരണം ഇന്ത്യയുടെ കൃഷിഭൂമി വിപുലമാണ്. ഏകദേശം 77.4 കോടി ഡോളറിന്റെ യൂറിയ ഇന്ത്യ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്.

ആഗസ്ത് 31ന് ചൈനയിലെ ടിയാന്‍ജിനില്‍ ആരംഭിക്കുന്ന എസ് സിഒ യോഗത്തില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കും. പാകിസ്ഥാന്‍, ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുക്കുക. അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയും ചൈനയും അതിര്‍ത്തി ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണ്. ലിപുലേഖ്, ഷിപ് കി ലാ, നാഥു ലാ എന്നീ മലയിടുക്കുകളിലൂടെ വീണ്ടും ഇന്ത്യ-ചൈന വ്യാപാരം പുനരാരംഭിക്കുന്നതിനെക്കുറിച്ചും ആലോചിച്ചുവരുന്നതായി ഇന്ത്യയുടെ വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറയുന്നു.

യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും ഇരട്ടത്താപ്പിനെതിരെ ഇന്ത്യയും ചൈനയും

എന്തായാലും റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിനെതിരെ യുഎസ് ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തിയതും യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്‌ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ഇന്ത്യ കൂടുതലായി ചൈനയിലേക്ക് തിരിയുന്നത്. ആഗസ്ത് 27 മുതല്‍ ഇന്ത്യയ്‌ക്കെതിരായ 50 ശതമാനം വ്യാപാരത്തീരുവ നിലവില്‍ വരും.

ചൈനയും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസിന്റെ നോട്ടപ്പുള്ളിയാണെങ്കിലും ചൈനയില്‍ നിന്നും അപൂര്‍വ്വ ധാതുക്കളും മറ്റും കിട്ടണമെന്നുള്ളതിനാല്‍ യുഎസ് ഇനിയും ചൈനയ്‌ക്കെതിരെ ഉയര്‍ന്ന വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷെ റഷ്യന്‍ എണ്ണ വന്‍തോതില്‍ വാങ്ങാന്‍ തന്നെയാണ് ചൈനയുടെ തീരുമാനം. റഷ്യയില്‍ നിന്നും പല സാധനങ്ങളും യുഎസും യൂറോപ്യന്‍ യൂണിയനും ഇറക്കുമതി ചെയ്യുമ്പോള്‍ ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് മാത്രം ഉയര്‍ന്ന ചുങ്കവും ഉപരോധവും ഏര്‍പ്പെടുത്തുന്നത് ഇരട്ടത്താപ്പാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു. ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണം നടത്തിയ പാകിസ്ഥാനെ അപലപിക്കാന്‍ തയ്യാറല്ലാത്ത യുഎസും യൂറോപ്യന്‍ രാജ്യങ്ങളും അവര്‍ക്ക് ഭീഷണിയുള്ളപ്പോള്‍ മാത്രം ഭീകരവാദത്തെ അപലപിക്കുന്നതും ഇരട്ടത്താപ്പാണെന്ന് ഇന്ത്യ കരുതുന്നു.

Tags: India china bhaiUrea import from ChinaIndia China border talkindiachinausEuropean UnionSCO meetingNayara energy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.