മുംബൈ: ഒരു പ്രമുഖ ക്രിക്കറ്റർ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് ബിഗ് ബോസ് താരവും ബോളിവുഡ് നടിയുമായ കാശിഷ് കപൂർ. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശമായ പെരുമാറ്റം എന്താണെന്ന ചോദ്യത്തിന് അഭിമുഖത്തിൽ മറുപടി നൽകുകയായിരുന്നു അവർ.
“ശരിക്കും വളരെ പ്രശസ്തനായ ക്രിക്കറ്റ് കളിക്കാരനായിരുന്നു അപ്പുറത്ത്. എന്നെ സംബന്ധിച്ച് അത് അൽപ്പം വിചിത്രമായിരുന്നു. അയാളുമായി രഹസ്യ സമാഗമം നടത്താനാണ് ആവശ്യപ്പെട്ടത്. ഞാൻ ആ ആവശ്യം നിഷേധിച്ചു. നിങ്ങൾ നാട്ടിൽ ഒരു ക്രിക്കറ്റ് കളിക്കാരനായിരിക്കും, എന്നാൽ ഇപ്പോൾ എനിക്ക് മുന്നിൽ നിങ്ങൾ ഒരു പുരുഷൻ മാത്രമാണ്. കഴിയുമെങ്കിൽ എന്നെ ഇംപ്രസ് ചെയ്യാൻ ശ്രമിക്കൂ. നിങ്ങളുടെ തൊഴിൽ കാരണം മാത്രം എനിക്ക് നിങ്ങളോട് മതിപ്പു തോന്നണമെന്നില്ല,” കാശിഷ് കപൂർ പറഞ്ഞു.
“ഒരു ക്രിക്കറ്റ് കളിക്കാരനായതിനാൽ എന്നെ എളുപ്പത്തിൽ ആകർഷിക്കാനാകുമെന്ന് അദ്ദേഹം കരുതി. പക്ഷേ എനിക്ക് അത് ഇഷ്ടമല്ല. നിങ്ങൾ ഒരു ക്രിക്കറ്റ് കളിക്കാരനാണ്. അതൊരു തൊഴിലാണ്, ഞാൻ ബഹുമാനിക്കുന്നു. പക്ഷേ നിങ്ങൾ എനിക്കൊപ്പം ബാറ്റ് ചെയ്യാനും പന്തെറിയാനും പോകുന്നില്ല. അതിനാൽ ഞാൻ ഇംപ്രസ്ഡ് ആകുമെന്നും കരുതുന്നില്ല,” കാശിഷ് കപൂർ ഫിലിമി ഗ്യാനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
















