തിരുവനന്തപുരം:ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ ചൊല്ലി തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു.ഓട്ടോ ഡ്രൈവര്‍ ദിലീപ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അഖില്‍ രാജ്, വിജയന്‍ എന്നിവരാണ് ദിലീപിനെ ആക്രമിച്ചത്.ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
പ്രതികള്‍ റോഡ് വക്കില്‍ ഇരിക്കുന്നതിനിടെ ഓട്ടോയുടെ ലൈറ്റിന്റെ പ്രകാശം മുഖത്തടിച്ചെന്ന് പറഞ്ഞായിരുന്നു തര്‍ക്കം.പിന്നാലെ പ്രതികള്‍ ദിലീപിന്റെ മുതുകില്‍ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. പ്രതികള്‍ ഒളിവിലാണ് എന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
















