കോഴിക്കോട് :ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതി കടന്നുകളഞ്ഞു. വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയായ അസം സ്വദേശി പ്രസന്‍ജിത്ത് ആണ് രക്ഷപ്പെട്ടത്. കൈവിലങ്ങോടെയാണ് പ്രതി കടന്നത്.
ബുധനാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. അതിഥി തൊഴിലാളിയായ പ്രതി പൊലീസ് സ്റ്റേഷന്റെ പിന്നിലൂടെയാണ് ചാടിപ്പോയത്.
ഇയാള്‍ക്കായി തെരച്ചില്‍ വ്യാപകമാക്കി. ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോള്‍, വിലങ്ങണിയിച്ച് ബെഞ്ചിലിരുത്തിയിരിക്കുകയായിരുന്നു. ഈ സമയം പിന്‍വാതില്‍ വഴി കടന്നുകളഞ്ഞു.















