കൊച്ചി : പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കരുതെന്ന ഉത്തരവില്‍ ഹൈക്കോടതി ഭേദഗതി വരുത്തി.ദേശീയപാതയിലെ പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
എന്നാല്‍ മറ്റ് ഇടങ്ങളിലുള്ള പെട്രോള്‍ പമ്പുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പൊതുജനങ്ങളെ തടയാവൂ എന്നും ഹൈക്കോടതി പറഞ്ഞു.നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, ഉപഭോക്താക്കള്‍ക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നായിരുന്നു.
പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചത്.
വാഹനങ്ങളില്‍ ഇന്ധനം നിറയ്‌ക്കാന്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് മാത്രം പമ്പിലെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയാല്‍ മതി എന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്.പെട്രോള്‍ പമ്പുകളുടെ സുരക്ഷ കണക്കിലെടുത്താണ് ഉത്തരവ്
















