മുംബൈ ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയതിൽ ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയ പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയെ വിമർശിച്ച് നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തി. ഇത്തരം പ്രസ്താവനകൾ തുടരുകയും ഇന്ത്യയുടെ ക്ഷമ നശിക്കുകയും ചെയ്താൽ, ബ്രഹ്മോസ് മിസൈലുകൾ ഒന്നിനുപുറകെ ഒന്നായി വിക്ഷേപിക്കുമെന്ന് മിഥുൻ ചക്രവർത്തി പറഞ്ഞു.
‘140 കോടി ആളുകൾ മൂത്രമൊഴിക്കുന്ന ഒരു അണക്കെട്ട് പണിയുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട്. അതിനുശേഷം ഞങ്ങൾ അണക്കെട്ട് തുറക്കും, സൂനാമി ഉണ്ടാകും. പാക്കിസ്ഥാനിലെ ജനങ്ങളോട് എനിക്ക് വിരോധമൊന്നുമില്ല. ഇതെല്ലാം ഞാൻ ബിലാവൽ ഭൂട്ടോയോട് പറഞ്ഞതാണ്’’– മിഥുൻ ചക്രവർത്തി പറഞ്ഞു.
ഇന്ത്യ സിന്ധു നദീജല കരാർ നിർത്തിവച്ച് അതിൽ അണക്കെട്ട് പണിതാൽ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ഉണ്ടാകുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി .
തങ്ങൾ ഒരു ആണവ രാഷ്‌ട്രമാണ്, തോൽക്കുകയാണെന്ന് തോന്നിയാൽ, പകുതി ലോകവും ഞങ്ങൾ തകർക്കും . സിന്ധു നദിയിൽ ഇന്ത്യയ്‌ക്ക് വ്യക്തിപരമായ ഉടമസ്ഥാവകാശമില്ല. പാകിസ്ഥാന് മിസൈലുകൾക്ക് ക്ഷാമമില്ലെന്ന് ആരും മറക്കരുതെന്നായിരുന്നു പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ പറഞ്ഞത്.
















