Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അദ്ധ്യാപനം അരങ്ങിലൂടെ; പ്രീത ടീച്ചര്‍ ഹംസമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 11:38 am IST
in Ernakulam
എറണാകുളം കച്ചേരിപ്പടി സെ. ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയും കഥകളി കലാകാരിയുമായ പ്രീത ബാലകൃഷ്ണനും (ഹംസം) പാര്‍വതി മേനോനും (നളന്‍) ചേര്‍ന്ന് പത്താം ക്ലാസ് മലയാളം പാഠഭാഗമായ നളചരിതത്തിന്റെ ഭാഗം ദൃശ്യവല്‍ക്കരിച്ചശേഷം കുട്ടികള്‍ക്കൊപ്പം.

എറണാകുളം കച്ചേരിപ്പടി സെ. ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയും കഥകളി കലാകാരിയുമായ പ്രീത ബാലകൃഷ്ണനും (ഹംസം) പാര്‍വതി മേനോനും (നളന്‍) ചേര്‍ന്ന് പത്താം ക്ലാസ് മലയാളം പാഠഭാഗമായ നളചരിതത്തിന്റെ ഭാഗം ദൃശ്യവല്‍ക്കരിച്ചശേഷം കുട്ടികള്‍ക്കൊപ്പം.

കൊച്ചി: അദ്ധ്യയനം പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. അദ്ധ്യാപനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങുന്നതുമല്ല. അതു തിരിച്ചറിയുന്ന അദ്ധ്യാപകര്‍ അപൂര്‍വമാണിന്ന്. ആ തിരിച്ചറിവു തനിക്കുണ്ടെന്നു തെളിയിക്കുകയാണ് കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണന്‍.

കഥകളി കലാകാരി കൂടിയായ പ്രീത, നളചരിതം ആട്ടക്കഥയില്‍ നിന്നുള്ള പാഠഭാഗം കുട്ടികള്‍ക്കു പകര്‍ന്നു നല്‍കിയത് സ്വയം കഥകളി വേഷം അണിഞ്ഞാണ്. നളചരിതം ഒന്നാം ദിവസത്തെ നളന്റെ വിചാരപ്പദവും തുടര്‍ന്ന് നളനും ഹംസവും തമ്മിലുള്ള സംവാദ രംഗവുമാണ് പത്താം തരത്തിലെ പാഠപുസ്തകത്തിലുള്ളത്. ഈ രംഗങ്ങള്‍ കുട്ടികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ടീച്ചര്‍ ഹംസത്തിന്റെ വേഷമണിഞ്ഞു. നളനായി, വനിതാ കഥകളി രംഗത്തെ പരിചയ സമ്പന്നയായ പാര്‍വതി മേനോനും അരങ്ങിലെത്തി. കലാമണ്ഡലം രാജേഷ് ബാബു, സദനം പ്രേമന്‍ (പാട്ട്), സദനം രജീഷ് (ചെണ്ട), ആര്‍എല്‍വി ജിതിന്‍ (മദ്ദളം), എരൂര്‍ മനോജ് (ചുട്ടി) എന്നിവര്‍ പശ്ചാത്തലമൊരുക്കി.

സാഹിത്യത്തിനപ്പുറം കഥാപാത്രങ്ങളിലൂടെ പഠനത്തിന് അനുഭവ സുഖംകൂടി പകര്‍ന്നു നല്‍കുകയായിരുന്നു സൃഷ്ടിപരമായ ഈ അദ്ധ്യാപന രീതിയിലൂടെ ഉദ്ദേശിച്ചത്. ഒപ്പം കഥകളി എന്ന ശാസ്ത്രീയ കലയെ പരിചയപ്പെടുത്തുകയും. കുട്ടികള്‍ അതു ശരിക്കും ആസ്വദിക്കുകയും ചെയ്തു. സ്‌കൂള്‍ അധികൃതരും അദ്ധ്യാപകര്‍ അടക്കമുള്ള സഹപ്രവര്‍ത്തകരും സര്‍വാത്മനാ പിന്തുണ നല്‍കകുയും ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ മീഷയും മലയാളം അദ്ധ്യാപിക ജസ്ലി ജോണും ഉറച്ച പിന്‍ബലവുമായി ഒപ്പം നിന്നു.

ആട്ടക്കഥകള്‍ അടക്കം പാഠഭാഗങ്ങള്‍ കുട്ടികള്‍ക്കായി രംഗത്ത് അവതരിപ്പിക്കുന്ന ശൈലി മുന്‍പും പല വിദ്യാലയങ്ങളിലും നടന്നിട്ടുണ്ടെങ്കിലും അദ്ധ്യാപിക തന്നെ വേഷമണിഞ്ഞ് കുട്ടികള്‍ക്കുമുന്നിലെത്തുന്നത് മറ്റെവിടേയും ഉണ്ടായതായി അറിവില്ല. ഇവിടെ ഇതു നാലാം വര്‍ഷമാണ് ഇത്തരം അവതരണം. പത്താം ക്ലാസിലെ പാഠഭാഗമാണ് കുട്ടികള്‍ക്കായി അവതരിപ്പിച്ചത്. അതിനാല്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് അവതരണം. പ്രീതയുടെ ഈ നവീന സമീപനം വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യപാഠഭാഗത്തെ ഗൗരവത്തോടെ മനസിലാക്കാനും, കഥകളി പോലുള്ള ശാസ്ത്രീയ കലാരൂപത്തെ അറിഞ്ഞും ഉള്‍ക്കൊണ്ടും ആസ്വദിക്കാനും അവസരമൊരുക്കി. കഥകളി കലാകാരിയായി വര്‍ഷങ്ങളായുള്ള അരങ്ങു പരിചയവും അനുഭവവും അവര്‍ വിദ്യാര്‍ത്ഥികള്‍ക്കു പകര്‍ന്നു നല്‍കി. മുന്‍ വര്‍ഷങ്ങളില്‍ രണ്ടു തവണ ദമയന്തിയായും ഒരു തവണ കലിയായും പ്രീത രംഗത്തെത്തിയിരുന്നു.

കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ ഒരു കഥകളി കുടുംബത്തിലെ അംഗമായ പ്രീതയും മൂന്നു സഹോദരിമാരും, കഥകളി ആചാര്യനായ കോട്ടയ്‌ക്കല്‍ അപ്പു നമ്പൂതിരിയുടെ ശിഷ്യരാണ്. അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ കഥകളി പ്രേമിയും കളിയോഗം സൂക്ഷിപ്പുകാരനുമായിരുന്നു. 2027ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതോടെ കഥകളി രംഗത്തു സജീവമായി തുടരാനാണ് താത്പര്യമെന്ന് പ്രീത പറഞ്ഞു.

Tags: KathakaliTeaching through the stagePreetha teacherSt. Anthony's Higher Secondary SchoolKacheripady
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി
Varadyam

നളചരിതം അന്നും ഇന്നും എന്നും

1. ശ്രീനന്ദ. ഇ നങ്ങ്യാര്‍കൂത്ത് എച്ച്എസ് (മട്ടന്നൂര്‍ എച്ച്എസ്എസ്, കണ്ണൂര്‍), 2. സാംരംഗി എസ്. ശേഖര്‍
Kerala

കലോത്സവം: കത്തിക്കയറി സാംരഗിയുടെ കത്തിവേഷം

Kerala

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Varadyam

സ്ത്രീ ശാക്തീകരണം കഥകളിയില്‍

Vicharam

‘കൃഷ്ണപര്‍വ്വം’; കഥകളിയരങ്ങിലെ സാര്‍വ്വഭൗമന്‍ സദനം കൃഷ്ണന്‍കുട്ടി ശതാഭിഷേക നിറവില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.