ജയ്‌പൂർ : രാജസ്ഥാനിലെ ദൗസയിലുണ്ടായ റോഡപകടത്തിൽ പതിനൊന്ന് പേർ മരിച്ചു. 20 ലധികം പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ സലാസർ ബാലാജി ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്നതിനിടെ ഒരു പിക്ക് അപ്പ് വാൻ ഒരു കണ്ടെയ്‌നറിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചത്.
പിക്ക് അപ്പ് വാനിൽ 20 ലധികം ഭക്തർ ഉണ്ടായിരുന്നു. ഇവരെല്ലാം യുപിയിലെ ഇറ്റാ ജില്ലയിലെ അസ്രൗളയിൽ നിന്നുള്ളവരാണ്. പിക്കപ്പിലുണ്ടായിരുന്ന എല്ലാ ഭക്തരും ഖതുശ്യാംജി, സലാസർ ബാലാജി ക്ഷേത്രം സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പുലർച്ചെ 3:30 നും 4 നും ഇടയിൽ വാപ്പി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം.
മരിച്ചവരിൽ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പരിക്കേറ്റ എല്ലാവരെയും ദൗസയിൽ നിന്ന് ജയ്‌പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
















