Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോക്ടര്‍മാരും മടിച്ചുനില്‍ക്കുന്നു, അവയവദാനം മന്ദഗതിയില്‍; പ്രാണനുവേണ്ടി കാത്തിരിക്കുന്നവര്‍ 2801

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Aug 13, 2025, 06:35 am IST
in Kerala

തിരുവനന്തപുരം: അവയവമാറ്റത്തിലൂടെ ജീവന്‍ നില നിര്‍ത്താന്‍ പ്രതീക്ഷയോടെ കേരളത്തില്‍ കാത്തിരിക്കുന്ന രോഗികള്‍ 2801. വൃക്ക 2163, കരള്‍ 504, ഹൃദയം 84, പാന്‍ക്രിയാസ് 10, ചെറുകുടല്‍ 3, ശ്വാസകോശം 1, മള്‍ട്ടി ഓര്‍ഗന്‍ 30, കൈ 6 എന്നിങ്ങനെയാണ് നിലവില്‍ അവയവം പ്രതീക്ഷിച്ചിരിക്കുന്നവരുടെ കണക്ക്. 2012-15 കാലഘട്ടത്തില്‍ പ്രതിവര്‍ഷം ശരാശരി അവയവമാറ്റ ശസ്ത്രക്രിയകള്‍ 120 ആയിരുന്നെങ്കില്‍ 2016-25 കാലത്ത് ഇത് 64 ആയി ചുരുങ്ങി.

അവയവ ലഭ്യതയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലായതിനാല്‍ ചികിത്സ ഫലപ്രാപ്തിയിലെത്താതെ ജീവിതത്തോട് വിടപറയേണ്ടിവരുന്നവരുടെ എണ്ണം വളരെ വലുതാണ്. അവയവ ലഭ്യതയ്‌ക്ക് കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) യില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരില്‍ ഓരോ വര്‍ഷവും എത്രപേര്‍ മരണത്തിന് കീഴടങ്ങുന്നു എന്ന കാര്യത്തില്‍ അധികൃതര്‍ക്കും നിശ്ചയമില്ല. ഇതുമായി ബന്ധപ്പെട്ട യാതൊരു കണക്കും സര്‍ക്കാരിന്റെ പക്കലില്ല. അപൂര്‍വമായി കിട്ടുന്ന അവയവങ്ങളാകട്ടെ മുന്‍ഗണനാക്രമം നിശ്ചയിച്ച് നല്‍കുന്നതിലും ബുദ്ധിമുട്ടുകളേറെ. 84 പേര്‍ ഹൃദയം കാത്തിരിക്കുമ്പോള്‍ ഒന്നോ രണ്ടോ ഹൃദയം ലഭ്യമായാല്‍ അതാര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികൃതര്‍ക്ക് ഒരുപാട് ചിന്തിക്കേണ്ട അവസ്ഥ.

അയവദാനത്തിലുണ്ടായ കുറവ് മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയകള്‍ കുറയാനിടയായി. 2012 മുതല്‍ 2025 വരെ 389 മസ്തിഷ്‌കമരണ അവയവദാതാക്കളില്‍ നിന്ന് 1120 അവയവങ്ങള്‍ മാറ്റിവച്ചു. 2012-2016 കാലഘട്ടത്തില്‍ 481 ശസ്ത്രക്രിയകള്‍ നടന്ന സ്ഥാനത്ത് 2016-25 കാലഘട്ടത്തില്‍ നടന്നത് 639 മാത്രമാണ്.

മരണാനന്തരം അവയവദാനം ചെയ്യാന്‍ ഡോക്ടര്‍മാര്‍ പോലും മടിച്ചുനില്‍ക്കുന്ന സാഹചര്യമാണ് കേരളത്തില്‍. പ്രതിവര്‍ഷം ആയിരക്കണക്കിന് ഡോക്ടര്‍മാരും മറ്റ് മെഡിക്കല്‍, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും പഠിച്ചിറങ്ങിയിട്ടും അവയവദാനത്തിന് സമ്മതപത്രം നല്‍കിയത് വിരലിലെണ്ണാവുന്നവര്‍ മാത്രം. അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് സൗകര്യവും ലൈസന്‍സും ഉള്ള 47 ആശുപത്രികള്‍ കേരളത്തിലുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അവയവദാനം നടത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണിവിടെയുള്ളത്.

അവയവദാനം രണ്ടുവിധം
ജീവിച്ചിരിക്കവെ നടത്തുന്നതും മരിച്ചശേഷം നടത്തുന്നതുമായി രണ്ടുവിധത്തിലാണ് അവയവദാനം നടപ്പാക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ ബന്ധുക്കള്‍ക്കുവേണ്ടിയോ ബന്ധുവേതരമായോ അയവദാനം നടത്താം. ബന്ധുക്കള്‍ക്കുവേണ്ടിയാണെങ്കില്‍ അടുത്ത ബന്ധുക്കളുടെ സമ്മതപത്രവും രോഗിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും ഹാജരാക്കിയാല്‍ മതിയാകും. ഇതിന് ആശുപത്രി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ അംഗീകാരം മാത്രമേ ആവശ്യമുള്ളു.

ബന്ധുവേതര അയവദാനത്തില്‍ വാണിജ്യപരമായ ഇടപാടുകള്‍ ഒന്നുമില്ലെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ദാതാവും സ്വകര്‍ത്താവും സമര്‍പ്പിക്കണം. ജില്ലാതലത്തില്‍ രൂപീകരിച്ചുള്ള ഓതറൈസേഷന്‍ കമ്മിറ്റിയാണ് അവയവമാറ്റത്തിന് അനുമതി നല്‍കേണ്ടത്. ഇതിലുള്ള ആക്ഷേപത്തില്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ടത് സംസ്ഥാനതല ടെക്‌നിക്കല്‍ കമ്മിറ്റിക്കാണ്. അവയവദാനത്തില്‍ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ 5 മുതല്‍ 10 വര്‍ഷംവരെ തടവും 20 ലക്ഷം മുതല്‍ ഒരുകോടി വരെ പിഴയും ശിക്ഷ ലഭിക്കും.

ബന്ധുക്കള്‍ ഇവരാണ്
അച്ഛന്‍, അമ്മ, മകന്‍, മകള്‍, ഭര്‍ത്താവ്, ഭാര്യ, മുത്തച്ഛന്‍, മുത്തശ്ശി എന്നിവര്‍ക്കിടയിലുള്ളതാണ് ബന്ധുക്കള്‍ തമ്മിലുള്ള അവയവദാനമായി കണക്കാക്കുന്നത്. മറ്റുള്ളതെല്ലാം ബന്ധുവേതര അവയവദാനമാണ്.

അവയവം ലഭിക്കാന്‍ രജിസ്‌ട്രേഷന്‍
അവയവ മാറ്റ ശസ്ത്രക്രിയ നടത്താന്‍ ആഗ്രഹിക്കുന്ന ആശുപത്രി അല്ലെങ്കില്‍ നിലവില്‍ ചികിത്സ നടത്തുന്ന ആശുപത്രി എന്നിവ വഴി അവയവത്തിനായി രജിസ്റ്റര്‍ ചെയ്യാം. അവയവമാറ്റത്തിന് ലൈസന്‍സ് ഉള്ള ആശുപത്രികളുടെ പട്ടിക കെ- സോട്ടോ വെബ്‌സൈറ്റിലുണ്ട്. രോഗികള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാനാകില്ല. ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്റര്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മുന്‍ഗണനാ പട്ടിക മാറാതെ തന്നെ ആശുപത്രി മാറാനും കഴിയും. അതിനായി നിലവില്‍ ചികിത്സ തേടിയ ആശുപത്രിയില്‍ അപേക്ഷ നല്‍കിയാല്‍ മതി.

കെ സോട്ടോ
അവയവദാനത്തിനു മാനദണ്ഡം നിശ്ചയിക്കാന്‍ 1994 ല്‍ കേന്ദ്രസര്‍ക്കാര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ടിഷ്യൂ ആക്ട് പാസാക്കി. 2014 ല്‍ നിയമം ഭേഗഗതി ചെയ്തു. ഇതനുസരിച്ച് അവയവ വാണിജ്യവത്കരണം കുറ്റകരമാക്കി. മസ്തിഷ്‌ക മരണം നിയമവിധേയമാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (നോട്ടോ)യുട ഭാഗമായി സംസ്ഥാനത്ത് 2021 ല്‍ രൂപീകരിച്ച കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷ (കെ സോട്ടോ) നാണ് സംസ്ഥാനത്തെ അവയവദാന പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നിയന്ത്രണവും നിര്‍വഹിക്കുന്നത്. ഫോണ്‍: 91471 2528658, 2962748.

 

Tags: keralaorgan donationDoctorsKerala Health DepartmentGovt. Medical College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.