Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദേശത്തെ കൊടിയ പീഡനങ്ങളില്‍ നിന്നും നാടിന്റെ സ്‌നേഹത്തണലിലേക്ക് ഭുവനേശ്വരി

തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ഭുവനേശ്വരി പ്രായമായ അമ്മയോടൊപ്പം 30 വര്‍ഷം മുന്നേ പയ്യന്നൂര്‍ എത്തിയതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 12:54 am IST
in Kerala, Kannur

പയ്യന്നൂര്‍ : കുവൈറ്റില്‍ വീട്ടുജോലിക്ക് പോയി ശാരീരികവും മാനസികവുമായി കൊടിയ പീഡനങ്ങളേറ്റു വാങ്ങിയ ഭുവനേശ്വരിയെ നാട്ടിലെത്തിച്ചു . കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയില്‍ ഏജന്റ് മുഖാന്തരം ഭുവനേശ്വരി എതാനും മാസം മുന്നേയാണ് കുവൈറ്റില്‍ പോയത് .രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ പലവഴിക്കും ശ്രമിച്ചെങ്കിലും ഫലവത്തായിരുന്നില്ല.

തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ഭുവനേശ്വരി പ്രായമായ അമ്മയോടൊപ്പം 30 വര്‍ഷം മുന്നേ പയ്യന്നൂര്‍ എത്തിയതാണ്. ആക്രിക്കച്ചവടം ചെയ്താണ് ജീവിതം മുന്നോട്ട് പോയിരുന്നത്. നാലു മക്കളുള്ള ഭുവനേശ്വരിയുടെ രോഗശയ്യയിലായ ഭര്‍ത്താവ് തമിഴ്‌നാട്ടിലാണ്.

ഇതിനിടെയാണ്പയ്യന്നൂരില്‍ രണ്ട് പെണ്‍കുട്ടികളടക്കം ഭുവനേശ്വരിയുടെ നാലു മക്കളും അമ്മ ജ്യോതിയും താമസിച്ചിരുന്ന വാടകമുറി കനത്ത മഴയില്‍ തകര്‍ന്നത്. ഇതു സംബന്ധിച്ച വാര്‍ത്ത മാധ്യമത്തില്‍ വന്നത് ശ്രദ്ധയില്‍ പെട്ട ശ്രീരാഘവപുരം സഭായോഗത്തിന്റെ സാമൂഹ്യക്ഷേമവിഭാഗം അര്‍ദ്ധപട്ടിണിയിലായ കുടുംബത്തെ ഏറ്റെടുത്ത് കരിവെള്ളൂരില്‍ താല്‍ക്കാലികഭവനം അവര്‍ക്കായി സജ്ജമാക്കി.

ഭുവനേശ്വരി കുവൈറ്റില്‍ കുടുങ്ങിയ വിവരമറിഞ്ഞ സഭായോഗം ഭാരവാഹികള്‍ ,വിവിധ രാജ്യങ്ങളില്‍ ചതിവില്‍ പെട്ട് കഴിയുന്ന പാവങ്ങളെ നേരിട്ടും എംബസി വഴിയും രക്ഷിക്കുന്ന സന്നദ്ധസംഘടനയായ രക്ഷണം ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടു. രക്ഷണം ട്രസ്റ്റിന്റെ പ്രവര്‍ത്തകരായ രാഘവന്‍ ആയമ്പാറ, ,അനൂപ് സുദേവന്‍ കൊല്ലങ്കോട്, ഹരീഷ്ബാബു കുന്നംകുളം തുടങ്ങിയവരുടെ കൂട്ടായ പ്രയത്‌നത്തില്‍ കേവലം ഒരാഴ്ചക്കുള്ളില്‍ ഭുവനേശ്വരിയെ നാട്ടിലെത്തിക്കാന്‍ സാധിച്ചു.

കൊച്ചിയില്‍ വിമാനമിറങ്ങിയ ഭുവനേശ്വരിയെ രാഘവപുരം സഭായോഗത്തിന്റെ എറണാകുളം ജില്ലാ ഭാരവാഹികളായ ചെങ്ങോത്ത് ശ്രീനിവാസന്‍ നമ്പൂതിരി, ഉഷ അന്തര്‍ജനം, ചന്ദ്രശേഖരന്‍ എടക്കാട്ടില്‍ ഇല്ലം എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കണ്ണൂരില്‍ ഭുവനേശ്വരിയുടെ കുടുംബത്തോടൊപ്പം ശ്രീകാന്ത് ഭട്ടതിരി, ശ്യാമള എടമന, സുബ്രഹ്മണ്യന്‍ നമ്പൂതിരി വി.ഐ, ശങ്കരന്‍ കൈതപ്രം എന്നിവര്‍ ഭുവനേശ്വരിയെ വരവേറ്റു. ശ്രീരാഘവപുരം സഭായോഗം കരിവെള്ളൂരില്‍ തയാറാക്കിയ സ്‌നേഹഭവനത്തില്‍ ഇന്ന് ഇവരുടെ ഗൃഹപ്രവേശച്ചടങ്ങ് നടക്കും.

 

Tags: KuwaitHouse maidBhuvaneswariabroad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

Gulf

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Gulf

ആംബുലൻസ് ഉൾപ്പടെയുള്ള എമർജൻസി വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതേ ! കുവൈറ്റിൽ നിയമ ലംഘനത്തിന് കനത്ത ശിക്ഷ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.