ഇസ്ലാമാബാദ് : ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ (ബിഎൽഎ) വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസിനെതിരെ ബലൂച് ആക്ടിവിസ്റ്റായ മിർ യാർ ബലൂച് . ബലൂചിസ്ഥാൻ മറ്റാരും അവകാശപ്പെടേണ്ട ഒരു പ്രവിശ്യയല്ല, അത് സ്വന്തമായി ഒരു രാഷ്‌ട്രമാണെന്ന് അദ്ദേഹം പറഞ്ഞു.ബലൂചിസ്ഥാനിലെ എണ്ണയുടെ പേരിൽ പാകിസ്ഥാനുമായി ഒരു വിഭവ ഇടപാട് നടത്താനുള്ള യുഎസ് തീരുമാനം ഒടുവിൽ കബളിപ്പിക്കൽ ആകുമെന്നും മിർ യാർ ചൂണ്ടിക്കാട്ടി.
“നിങ്ങൾ ഒരു മാർക്കറ്റിൽ നിന്ന് എന്തെങ്കിലും വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മോഷ്ടിച്ച വസ്തുക്കൾ കൈവശം വച്ചിരിക്കുന്ന കള്ളനുമായി നിങ്ങൾ ചർച്ച നടത്തരുത് . നിങ്ങൾ അതിന്റെ യഥാർത്ഥ ഉടമയോട് സംസാരിക്കണം . ബലൂചിസ്ഥാനിലാണ് എണ്ണ, വാതകം, അപൂർവ ഭൂമി ധാതുക്കൾ ഒക്കെയുള്ളത് . എന്നാൽ യുഎസ് ഉടമയുമായിട്ടല്ല, ഒരു കള്ളനുമായിട്ടാണു ചർച്ച നടത്തുന്നത്. “ഞങ്ങളുടെ ആഹ്വാനം ലളിതമാണ്: സ്വാതന്ത്ര്യത്തിനായി പോരാടുന്നവരെയും അധികാരം നിലനിർത്താൻ കൂട്ട നശീകരണ ആയുധങ്ങൾ ഉപയോഗിക്കുന്നവരെയും തമ്മിൽ വേർതിരിച്ചറിയുക
BLA യുടെ പോരാളികൾ “നിരപരാധികളെ ലക്ഷ്യമിടുന്നില്ല, അവർ സാധാരണക്കാർക്കെതിരെ യുദ്ധം ചെയ്യുന്നില്ല, തീവ്രവാദ പ്രത്യയശാസ്ത്രത്തിനോ അത്യാഗ്രഹത്തിനോ വേണ്ടി കുഴപ്പങ്ങൾ ഉണ്ടാക്കുന്നില്ല . ബലൂചിസ്ഥാന്റെ പരമാധികാരത്തിന്റെ സത്യവുമായി പൊരുത്തപ്പെടുന്നതിനൊപ്പം സ്വന്തം തന്ത്രപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള “അതുല്യവും ചരിത്രപരവുമായ അവസരം ഇന്ത്യയ്‌ക്കുണ്ട്. ‘ അദ്ദേഹം പറഞ്ഞു.
















