പാലക്കാട്: പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിനു സമീപം റോഡിനു കുറുകെ കടക്കുന്നതിനിടെ ബസിടിച്ച് സ്‌കൂട്ടറിനു പിന്നിലിരുന്ന് സഞ്ചരിച്ച വിദ്യാര്‍ഥിനി മരിച്ചു. ചന്ദ്രനഗര്‍ മൂകാംബിക വിദ്യാനികേതന്‍ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയും കൊട്ടേക്കാട് ആനപ്പാറ സതീഷിന്റെ മകളുമായ ആരതി (13) ആണ് മരിച്ചത്. സ്്കൂട്ടര്‍ ഓടിച്ചിരുന്ന പിതൃസഹോദരി കൊടുമ്പ് കരിങ്കരപ്പള്ളി അമ്പലപ്പറമ്പ് ദേവി സുരേഷിനെ (38) സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ആരതിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് സതീഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. അമ്മ: ഷീബ. സഹോദരന്‍: അശ്വജിത്ത്. തമിഴ്‌നാട് സ്വദേശിയായ ബസ് ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു.















