മുംബൈ ; കംഗ ലീഗ് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി വിനായക പൂജ നടത്തുന്ന മുസ്ലീം ക്രിക്കറ്റ് താരം ഷംസ് മുലാനിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഈ മാസം 10 നാണ് മത്സരം ആരംഭിച്ചത് .
ടൂർണമെന്റിലെ തന്റെ ആദ്യ മത്സരം കളിക്കുന്നതിന് മുമ്പ്, ഷംസ് മുലാനി ഹിന്ദു ആചാരങ്ങൾക്കനുസൃതമായി സ്റ്റമ്പുകൾക്ക് മുന്നിൽ പൂക്കൾ അർപ്പിക്കുകയും തേങ്ങ ഉടയ്‌ക്കുകയും ചെയ്തു. സ്റ്റമ്പുകൾക്ക് മുന്നിൽ അദ്ദേഹം കൈകൾ കൂപ്പി പ്രാർത്ഥിക്കുന്നതും കാണാം.
ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ക്രിക്കറ്റിൽ മുംബൈയ്‌ക്കായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്‌ക്കുന്ന ഷംസ് മികച്ച ഓൾറൗണ്ടറാണ്.മുസ്ലീം കുടുംബത്തിൽ നിന്നുള്ളയാളാണെങ്കിലും, ഹിന്ദു ആചാരങ്ങൾക്കനുസൃതമായി സ്റ്റമ്പുകളെ ആരാധിച്ചുകൊണ്ട് ഷംസ് മുലാനി ഐക്യത്തിന്റെ ഒരു മാതൃക സൃഷ്ടിച്ചുവെന്നാണ് ആരാധകരുടെ അഭിപ്രായം.
https://x.com/AchrekarB25657/status/1954497126169219518/video/1











