നടി വരലക്ഷ്മി ശരത്കുമാർ തമിഴ് സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ്. നടൻ ശരത്കുമാറിന്റെ മകൾ കൂടിയാണ് വരലക്ഷ്മി. തമിഴ് സിനിമയിൽ മാത്രമല്ല, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലും അവർ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ വില്ലത്തി വേഷവും അവർ ചെയ്തിട്ടുണ്ട്.
2024 ലാണ് വരലക്ഷ്മി നിക്കോളായ് സച്ച്ദേവിനെ വിവാഹം കഴിച്ചത്. ഇരുവരും ഒരുമിച്ച് പാവപ്പെട്ട കുട്ടികൾക്കായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്. ഇപ്പോൾ വരലക്ഷ്മി പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലാകുകയാണ്.
അനാഥരായ കുഞ്ഞുങ്ങൾക്കൊപ്പം നൃത്തം ചെയ്തും, ഭക്ഷണം വിളമ്പിയും, കേക്ക് മുറിച്ചും , അവരെ നേരിട്ട് കടയിൽ കൊണ്ടുപോയി ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകിയും അവരെ വളരെയധികം സന്തോഷിപ്പിച്ച ഇരുവരുടെയും ദൃശ്യങ്ങൾ അഭിനന്ദനാർഹമാണ്. കുട്ടികൾ അവർ ആഗ്രഹിച്ച ചെരുപ്പുകളും മറ്റും വാങ്ങുന്നതും, പൊട്ടിച്ചിരിക്കുന്നതുമൊക്കെയാണ് ദൃശ്യങ്ങളിൽ ഉള്ളത് .
https://www.instagram.com/reel/DNNIhW_zcZP/?utm_source=ig_embed&ig_rid=10adf226-90eb-415f-a06e-570fdfe7b215
















