കൊല്ലം: വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ഓണം ഉത്സവബത്ത അയ്യായിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന ഭാരവാഹിയോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ തലത്തിലുള്ളതിന്റെ മൂന്ന് മടങ്ങാണ് സംസ്ഥാനത്തുള്ള വില വര്‍ദ്ധനവ് എന്നതിനാല്‍ മുന്‍ വര്‍ഷം അനുവദിച്ച ഉത്സവബത്ത തീരെ അപര്യാപ്തമാണെന്നും യോഗം വിലയിരുത്തി.
മാവേലി സ്റ്റോറുകള്‍, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയില്‍ ആവശ്യത്തിന് സബ്സിഡി സാധനങ്ങള്‍ ലഭ്യമാക്കി സാധാരണക്കാരെ വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ജയഭാനു.പി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ. സദാനന്ദന്‍, സി. സുരേഷ് കുമാര്‍, കെ. കൃഷ്ണന്‍, എന്‍.ആര്‍. വേണു, പി.എന്‍. ബാലകൃഷ്ണന്‍, കെ.ടി. ബാലകൃഷ്ണന്‍, കെ. മുത്തുകൃഷ്ണന്‍, സെക്രട്ടറിമാരായ കെ. ആശാലത, പി.
ബി. ഇന്ദിരാ ദേവി, എ. പ്രകാശ്, സി.കെ. വിജയന്‍, എ.പി. രാധാകൃഷ്ണന്‍, കെ.എന്‍. വിനോദ്, എം.ടി. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
















