തിരുവനന്തപുരം: മതതീവ്രവാദികളുടെ രീതിയില്‍ വളര്‍ത്തുനായയെ യുവാക്കള്‍ കമ്പിപ്പാര കൊണ്ട് തലയ്‌ക്കടിച്ച് കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്കി വിട്ടയച്ചു. പന്തലക്കോട് മരുതുംമൂട് തൗഫീഖ് മന്‍സിലില്‍ മുഹമ്മദ് തൗഫീഖ് (22), മരുതുംമൂട് സുനീര്‍ മന്‍സിലില്‍ മുഹമ്മദ് യാസിന്‍ എന്നിവരെയാണ് വിട്ടത്.
പോത്തന്‍കോടിനു സമീപം കാട്ടായിക്കോണത്ത് ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. താരിഫും (22) യാസിന്‍ (23)നും ആണ് പരിശീലനം ലഭിച്ച മതതീവ്രവാദികളുടെ ശരീരഭാഷയോടെ കൊലപാതകം നടത്തിയത്.
നായയെ കൊല്ലുന്ന ദൃശ്യങ്ങള്‍ യുവാക്കള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സംഭവം മനുഷ്യരെ കൊല്ലുന്നതിനുള്ള പരിശീലനമായിരുന്നോ എന്നും സംശയമുണ്ട്. മുമ്പ് സംസ്ഥാനത്ത് നായ്‌ക്കളെ തലയ്‌ക്കടിച്ചുകൊല്ലുന്നതും ഇരുചക്രവാഹനം ഓടിച്ചുകൊണ്ടുതന്നെ വെട്ടിക്കൊല്ലുന്നതുമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പിന്നീട് ഇതിനു പിന്നില്‍ നിരോധിത തീവ്രവാദ സംഘടനയായ പിഎഫ്‌ഐ ആയിരുന്നെന്ന് വ്യക്തമായിരുന്നു. കാട്ടായിക്കോണത്തെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബൈക്കില്‍ രണ്ട് യുവാക്കള്‍ എത്തുന്നതും പ്രകോപനമില്ലാതെ വഴിയരികില്‍ നില്‍ക്കുന്ന നായയെ അതിലൊരാള്‍ തലയ്‌ക്കടിച്ച് കൊല്ലുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നായയുടെ തലയ്‌ക്കടിച്ചത്. ബൈക്കോടിച്ചിരുന്ന യുവാവ് കൊലപാതകം നടത്തുന്നതിന്റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പദ്ധതി നടപ്പാക്കാന്‍ പറഞ്ഞുവിട്ടവരെ ബോധ്യപ്പെടുത്താനാകാമിതെന്നും സംശയമുണ്ട്. നായയുടെ ഉടമ കാട്ടായിക്കോണം സ്വദേശി കരുണാകരന്‍ നായര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്കി.
കൊലപാതക രീതി പരിശീലനം ലഭിച്ചവരെപ്പോലെയാണെന്ന് കരുണാകരന്‍ നായര്‍ പറഞ്ഞു. പിഎഫ്‌ഐയുടെ രീതിയിലുള്ള പരിശീലനമാണോ നടന്നത് എന്ന് സംശയമുണ്ട്. രഹ
സ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നുണ്ട്.














