Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലിയുടെ ദേഹത്യാഗം നല്‍കുന്ന പാഠം: ‘മൃതിനേര’ ഭഗവദ് സ്മരണം മോക്ഷമേകും

സതീശന്‍ എന്‍.എം. by സതീശന്‍ എന്‍.എം.
Aug 12, 2025, 06:16 am IST
in Samskriti

രാമായണത്തിലെ കഥാപാത്രങ്ങള്‍ തേജസ്സുറ്റവരാണ്. ഇവരുടെ നേര്‍ചിത്രങ്ങള്‍ മനസ്സുകളെ സ്വാധീനിച്ച് സാംസ്‌കാരിക അടിത്തറ വിപുലമാക്കുന്നു. ശ്രീരാമനെയും സീതയെയും മറ്റും ഉപേക്ഷിച്ച് ഒരു ഭാരത അസ്തിത്വം ചിന്തിക്കുവാനേ കഴിയില്ല. ഭക്തിഭാവമാണ് ഭാരതത്തിന്റെ ആണിക്കല്ലുകളിലൊന്ന്. ഇവിടെ ബാലി ചിരപ്രതിഷ്ഠ നേടിയതാണ് ചിന്താവിഷയം. ദോഷൈകദൃക്കുകള്‍ രാമനെ കളങ്കിതനാക്കുവാന്‍ ശ്രമിക്കുന്ന ഒരേടാണ് ബാലിവധം. തത്ത്വത്തെ വളച്ച് ആഖ്യാനം ചെയ്യുന്ന ഇക്കൂട്ടര്‍ സത്യത്തെയാണ് മറയ്‌ക്കുന്നത്.

ധര്‍മ്മാധിഷ്ഠിത ജീവിതത്തിനായി രചിക്കപ്പെട്ടതാണ് ‘വാല്മീകിരാമായണം’. രാമായണ പാരായണം ജീവിതത്തെ പ്രകാശമാനമാക്കുന്നു. ആ പ്രഭയില്‍ സ്‌നാനം ചെയ്ത് ജീവിക്കുവാന്‍ നാം ആഗ്രഹിക്കുന്നു. പ്രാതഃസ്മരണ വാല്മീകിക്കുതന്നെ! രത്‌നാകരനില്‍ നിന്നും വാല്മീകിയായി ഉയര്‍ന്ന ഈ മനീഷി ഈശ്വരനെ മനുഷ്യനായി അവതരിപ്പിച്ചു. അദ്ധ്യാത്മരാമായണം മനുഷ്യനെ, ശ്രീരാമനെ, ഈശ്വരനായി ഉയര്‍ത്തി!

‘അദ്ധ്യാത്മ രാമായണ’മാണ് എഴുത്തച്ഛന്റെ ‘കിളിപ്പാട്ടി’ന് ആധാരം. ഭക്തി ജ്ഞാനയോഗങ്ങളുടെ പാഠനമായിരുന്നു ലക്ഷ്യം. എഴുത്തച്ഛന്റെ ശ്രീരാമനാണ് മലയാളിയുടെ ശ്രീരാമന്‍. രാമായണം നമുക്ക് വിശുദ്ധ ഗ്രന്ഥമാണ്. കാകളിയും കളകാഞ്ചിയും ഇവിടെ ശ്രുതിമീട്ടുന്നു. ആഷാഢ ശ്രാവണങ്ങള്‍ ഭക്തിസാന്ദ്രമാകുന്നു. വള്ളത്തോള്‍ പാടിയതു പോലെ,
”കാവ്യം സുഗേയം, കഥ രാഘവീയം
കര്‍ത്താവ് തുഞ്ചത്തുളവായ ദിവ്യന്‍
ചൊല്ലുന്നതോ ഭക്തിമയ സ്വരത്തില്‍
ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ?”

രാമായണ കഥാപാത്രങ്ങള്‍ ധര്‍മ്മ സങ്കല്‍പ്പങ്ങളുടെ മൂര്‍ത്തിഭാവങ്ങളാണ്. ദശരഥന്‍ പുത്രവാത്സല്യത്തിന്റേതെങ്കില്‍ രാമന്‍ പിതൃഭക്തി, പുത്രധര്‍മ്മം, രാജധര്‍മ്മം മുതലായവയുടെ മൂര്‍ത്തീഭാവമാണ്. രാമായണത്തിലെ അപ്രധാന കഥാപാത്രങ്ങള്‍ പോലും എത്ര പ്രഭാപൂരിതമാണെന്ന് കാണുക.

”ക്ഷാളയാമി തവ പാദപങ്കജം നാഥാ!
ദാരു ദൃഷതോഃ കിമന്തരം!
മാനുഷീകരണ ചൂര്‍ണ മസ്തിതേ
പാദയോരിതി കഥാ പ്രഥിയസി”
എന്നു പാടുന്ന നിഷാദ രാജാവ് ഗുഹനെ എങ്ങിനെ വിസ്മരിക്കുവാനാകും?

ഋശ്യമൂകാചലത്തിനു അടുത്തുവന്ന രാമ ലക്ഷ്മണന്മാരെ ഹനുമാന്‍ സുഗ്രീവന്റെ സമീപമെത്തിക്കുന്നു. സീതയെ വീണ്ടെടുത്തു രാമന്റെ ദുഃഖം തീര്‍ക്കാന്‍ സുഗ്രീവനും ബാലിയെ വധിച്ചു സുഗ്രീവന്റെ ദുഃഖം അകറ്റാന്‍ ശ്രീരാമനും സഖ്യം ചെയ്യുന്നു. ഈ വൃത്താന്തം താര ബാലിയെ അറിയിക്കുന്നു. ബാലി താരയോട് പറയുന്നു. ‘രാമനെ സ്‌നേഹമെന്നോളമില്ലാര്‍ക്കുമേ രാമനാകുന്നത് സാക്ഷാല്‍ മഹാവിഷ്ണു…. ഭക്തിയോ പാര്‍ക്കിലെ ന്നോളമില്ലാര്‍ക്കുമേ…!’ ബാലീ സുഗ്രീവ യുദ്ധത്തില്‍ വൃക്ഷഷണ്ഡം മറഞ്ഞ് മാഹേന്ദ്രം അയച്ച് രാമന്‍ ബാലിയെ വീഴ്‌ത്തി. അപ്പോള്‍ ബാലിയുടെ ചോദ്യം ഇതായിരുന്നു.

”എന്തു ഞാനൊന്നു നിന്നോട് പിഴച്ചിതു-
മെന്തിനെന്നെ കൊല ചെയ്തു വെറുതെ നീ?
വ്യാജേന ചോര ധര്‍മ്മത്തെ കൈക്കൊണ്ടു
രാജധര്‍മ്മത്തെ വെടിഞ്ഞതെന്തിങ്ങനെ?”
ഇതിനു രഘുരാമന്‍ നല്‍കിയ മറുപടി കേള്‍ക്കൂ.
”പാപിയായോരധര്‍മ്മിഷ്ഠ നാം നിന്നുടെ
പാപം കളഞ്ഞു ധര്‍മ്മത്തെ നടത്തുവാന്‍
നിന്നെ വധിച്ചിതു ഞാന്‍…’ പുത്രി ഭഗിനി
സഹോദര ഭാര്യയും പുത്ര കളത്രവും
മാതാവുമേതുമേ ഭേദമില്ലെന്നല്ലോ….”

ഇതു മറന്നു നീ സഹോദര ഭാര്യയെ പരിഗ്രഹിച്ച് അപരാധം ചെയ്തു. നഷ്ടധര്‍മ്മത്തെ വീണ്ടെടുത്ത് രാജധര്‍മ്മം നിറവേറ്റുകയാണ് ഞാന്‍ ചെയ്തത്. ഇത് ബാലിയുടെ അന്ധതയകറ്റി. ചിത്തശുദ്ധി വരുത്തി താമസഭാവമകന്ന് രാമനെ ഭക്ത്യാ നമസ്‌കരിച്ച് ക്ഷമാപണം നടത്തി സ്തുതിച്ച് ബാലി വാനരദേഹമുപേക്ഷിച്ച് സല്‍ഗതി പ്രാപിച്ചു. ദൗര്‍ഭാഗ്യത്താല്‍ അധര്‍മ്മികളായവര്‍ ആസന്നമൃത്യുസമയമെങ്കിലും ഭഗവാനെ ഭക്തിയാ സ്മരിച്ചാല്‍ സല്‍ഗതിയുണ്ടാകുമെന്ന സന്ദേശവും പ്രേരണയുമാണ് ബാലി നമുക്ക് നല്‍കുന്നത്. ധര്‍മ്മിഷ്ഠനും ആശ്രിതവത്സലനും മര്യാദാ പുരുഷോത്തമനുമാണ് താനെന്ന് ബാലിയെ ബോധ്യപ്പെടുത്തിയാണ് രാമന്‍ സുഗ്രീവനെ കിഷ്‌ക്കിന്ധാധിപതിയാക്കിയത്..

 

Tags: DevotionalAdhyatma RamayanaBali's sacrifice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

Samskriti

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

ഇന്നലെ സന്നിധാനത്ത് നടന്ന കളഭം എഴുന്നള്ളത്ത്‌
Samskriti

ക്ഷേത്രദേവതാ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും നിത്യനിദാനങ്ങളും: വിഭിന്ന ദേവതാസങ്കല്പങ്ങൾ, വ്യത്യസ്ത ആചാരരീതികൾ

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.