പാലക്കാട്:ബൈക്കും തമിഴ്‌നാട് ആര്‍ടിസി ബസും കൂട്ടിയിടിച്ച് 13 വയസുകാരി മരിച്ചു.പാലക്കാട് മെഡിക്കല്‍ കോളേജിന് സമീപമുണ്ടായ അപകടത്തില്‍ കൊട്ടേക്കാട് ആനപ്പാറ സ്വദേശി ആരതിയാണ് മരിച്ചത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള ബന്ധുവിനെ കാണാന്‍ മറ്റൊരു ബന്ധുവിനൊപ്പം ബൈക്കില്‍ പോകവെയാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന യുവതിക്കും ഗുരുതര പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരതിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍.പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു
















