തൃശൂര്‍: വാല്‍പ്പാറയില്‍ വീണ്ടും പുലിയുടെ ആക്രമണം.അസം സ്വദേശികളുടെ മകന്‍ മൂര്‍ ബുജി (7) യെ പുലി കടിച്ചു കൊന്നു.
വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റില്‍ തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം. കടയില്‍ പോകവെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.
വൈകിട്ട് 5.30 ഓടെ കടയില്‍ പോയ കുട്ടിയെ കാണാതായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് പുലി നാല് വയസുകാരിയെ കൊലപ്പെടുത്തിയിരുന്നു.
















