കാസര്‍ഗോഡ് : എം എസ് എഫ് ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് പരാതിപ്പെട്ട് കെഎസ്യു. മുന്നണി മര്യാദകള്‍ പാലിക്കുന്നില്ല. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എന്നിവര്‍ക്കാണ് കെ എസ് യു പരാതി നല്‍കിയത്.
കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പ് കെഎസ്യുമായി ചര്‍ച്ച നടത്തിയില്ല.മുന്നണി മര്യാദകള്‍ ലംഘിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ കെഎസ്യുവിനെതിരായ പ്രചരണം എംഎസ്എഫ് നടത്തുന്നു എന്നും പരാതിയുണ്ട്.
എംഎസ്എഫ് നേതൃത്വത്തെ നിയന്ത്രിക്കണമെന്നും കെഎസ്യു കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂര്‍ പറഞ്ഞു.
















