Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ ആഗോള അയ്യപ്പസമ്മേളനം; ചോദ്യങ്ങളുന്നയിച്ച് കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 07:34 am IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍ ആഗോള അയ്യപ്പസമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ച ദേവസ്വം മന്ത്രി വി.എന്‍. വാസവനോട് ഗൗരവമുള്ള ചോദ്യങ്ങളുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍.

ശബരിമലയിലെത്തിയ അയ്യപ്പന്മാരെ ക്രൂരമായി മര്‍ദ്ദിക്കുകയും കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ബുദ്ധിമുട്ടിക്കുകയും, സ്ത്രീകളെ മന:പൂര്‍വ്വം ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത സര്‍ക്കാരിന് അയ്യപ്പസമ്മേളനം നടത്താന്‍ ധാര്‍മ്മികമായ അവകാശമുണ്ടോ? ശബരിമല ആചാര സംരക്ഷണത്തിനായി സമരം ചെയ്ത പതിനായിരക്കണക്കിന് നിരപരാധികളായ ഭക്തര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാത്ത സര്‍ക്കാര്‍ നടത്തുന്ന സമ്മേളനം ഭക്തര്‍ക്ക് നേരെയുള്ള വെല്ലുവിളിയല്ലേ? കുമ്മനം ചോദിച്ചു.

അന്നദാനവും ചികിത്സയും മറ്റ് സേവനങ്ങളും നല്‍കാന്‍ സംഘടനകളെ അനുവദിക്കുന്നില്ല. താമസത്തിന് അമിത നിരക്ക് ഈടാക്കുകയാണ്. ആവശ്യത്തിന് കക്കൂസുകളും കുളിമുറികളും ഇല്ല. പമ്പയില്‍ സ്‌നാനം, തര്‍പ്പണം എന്നിവയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇങ്ങനെ ഭക്തര്‍ കഷ്ടപ്പെടുമ്പോള്‍ സമ്മേളനം നടത്തുന്നതിന്റെ അര്‍ത്ഥം മന്ത്രി വ്യക്തമാക്കണം.

ശബരിമല ഭരിക്കുന്ന സ്വതന്ത്ര പരമാധികാര ദേവസ്വം ബോര്‍ഡിനെ അറിയിക്കാതെ സമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചത് ശരിയാണോ, ശബരിമല ശുചിത്വ സംരക്ഷണത്തിനായുള്ള ‘പുണ്യം പൂങ്കാവനം’ പദ്ധതി നിരോധിച്ച സര്‍ക്കാരിന് സമ്മേളനം നടത്താന്‍ ധാര്‍മ്മിക അവകാശമുണ്ടോ, ശബരി റെയില്‍ പാതയ്‌ക്ക് കഴിഞ്ഞ 25 വര്‍ഷമായി ഭൂമി ഏറ്റെടുക്കാതെ സമ്മേളനം നടത്തുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടോ, എക്കോ സ്മാര്‍ട്ട് പദ്ധതി, ജസ്റ്റിസ് ചന്ദ്രശേഖരമേനോന്‍ കമ്മിഷന്‍, ഹരിവരാസനം പദ്ധതി എന്നിവയില്‍ നല്‍കിയ ശിപാര്‍ശകളൊന്നും നടപ്പാക്കാതെ നടത്തുന്ന സമ്മേളനം കൊണ്ടെന്ത് പ്രയോജനം?

മതേതര സര്‍ക്കാര്‍ മന്ത്രിസഭയിലെ ഒരു അംഗം ഒരു ഹിന്ദു ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത് ഭരണഘടനാ ലംഘനമല്ലേ. ശബരിമലയിലേതുപോലെ ക്രിസ്ത്യന്‍, മുസ്ലിം ആരാധനാലയങ്ങളില്‍ വിശ്വാസികളുടെ ആഗോള സംഗമം നടത്തുമോ?

കേന്ദ്രം അനുവദിച്ച 100 കോടി രൂപ ശബരിമലയില്‍ ഉപയോഗിച്ചിട്ടില്ല. 340 കോടി രൂപയുടെ പമ്പ ആക്ഷന്‍ പദ്ധതി പരാജയപ്പെട്ടു. ഒരു വികസന പദ്ധതിയും സമയബന്ധിതമായി നടപ്പാക്കിയിട്ടില്ല. ശബരിമലയിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ അമിത യാത്രാ നിരക്ക്, വൈദ്യുതി ചാര്‍ജ്, ഭക്ഷണ വില, പാര്‍ക്കിങ് ഫീസ് തുടങ്ങി ഭക്തരില്‍ നിന്ന് ഉയര്‍ന്ന തുക ഈടാക്കുന്നു. ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാന്‍ വരുന്നവരോട് അധാര്‍മ്മികമായി പണം ഈടാക്കുന്നത് അയ്യപ്പധര്‍മ്മത്തിന് അനുകൂലമാണോയെന്നും ഇത്തരം സാഹചര്യത്തില്‍ നടക്കുന്ന സമ്മേളനം ഭക്തരെ വഞ്ചിക്കുന്നതിനല്ലേയെന്നും കുമ്മനം ചോദിച്ചു.

Tags: Kummanam RajasekharanSABARIMALAGlobal Ayyappa conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.